യേശുദാസിന്റെ വളരെ പ്രശസ്തമായ മൂന്ന് അയ്യപ്പഭക്തി ഗാനങ്ങള്‍ Most Famous three Ayyappa Songs of Sr KJ YESUDAS

Most Famous three Ayyappa Songs of Sr KJ YESUDAS

യേശുദാസിന്റെ വളരെ പ്രശസ്തമായ മൂന്ന് അയ്യപ്പഭക്തി ഗാനങ്ങള്‍  Most Famous  three  Ayyappa Songs  of Sr  KJ YESUDAS

ആനയിറങ്ങും മാമലയില്‍

 യേശുദാസിന്റെ വളരെ പ്രശസ്തമായ അയ്യപ്പ ഗാനം Most Famous  Ayyappa Song of Sr  KJ YESUDAS

ആനയിറങ്ങും മാമലയില്‍

Music: ഗംഗൈ അമരൻ

Lyricist:  ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

Singer:  കെ ജെ യേശുദാസ്

Film/album:

ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2)
നീലിമലയിലും തന്തന തന്തന - ഉദയാസ്തമയങ്ങള്‍ തന്തന തന്തന
നീലിമലയിലും ഉദയാസ്തമയങ്ങള്‍ നിറമാല ചാര്‍ത്തും കരിമലയില്‍
അയ്യപ്പാ നിന്‍ ശരണം അടിയനെന്നും ശരണം
സ്വാമിയപ്പാ ശരണമപ്പാ പമ്പാവാസനെ ശരണമപ്പാ
സ്വാമിയപ്പാ ശരണമപ്പാ പന്തളവാസനെ ശരണമപ്പാ (ആന)

നിന്‍‌തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍
സ്വാമിയെ ശരണം അയ്യപ്പ ശരണം
സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍
സ്വാമിയെ ശരണം അയ്യപ്പ ശരണം

നിന്‍‌തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍
സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍
അളവറ്റ മോഹമുണ്ടടിയന്നു വേണ്ടതു അവിടുത്തെ കാരുണ്യം മാത്രമപ്പാ
സ്വാമി തിന്തകത്തോം - തിന്തകത്തോം
അയ്യപ്പ തിന്തകത്തോം - തിന്തകത്തോം (സ്വാമി)
ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2)

ശാപമോക്ഷത്തിന്‍ കഥ പറയുന്നൊരാ ശബരീപീഠം വണങ്ങാനും
സ്വാമിയെ ശരണം അയ്യപ്പ ശരണം
ശരം‌കുത്തിയാലിനു ചുറ്റും വലം‌വച്ചു അകതാരില്‍ നിര്‍വൃതി നേടാനും
സ്വാമിയെ ശരണം അയ്യപ്പ ശരണം

ശാപമോക്ഷത്തിന്‍ കഥ പറയുന്നൊരാ ശബരീപീഠം വണങ്ങാനും
ശരം‌കുത്തിയാലിനു ചുറ്റും വലം‌വച്ചു അകതാരില്‍ നിര്‍വൃതി നേടാനും
അളവറ്റ മോഹമുണ്ടടിയന്നു വേണ്ടതു അവിടുത്തെ കാരുണ്യം മാത്രമപ്പാ
സ്വാമി തിന്തകത്തോം - തിന്തകത്തോം
അയ്യപ്പ തിന്തകത്തോം - തിന്തകത്തോം (സ്വാമി)(ആനയിറങ്ങും)

 

പമ്പയാറിന്‍ പൊന്‍ പുളിനത്തില്‍...

പനിമതി പോലൊരു പൈതല്‍...

പന്തളമന്നന്‍ എടുത്തു വളര്‍ത്തി...

പര്‍വ്വതമുകളിലിരുത്തി...

പടിപതിനെട്ടു കെട്ടി പതിനെട്ടാംപടി കെട്ടി...

(പമ്പയാറിന്‍...)

ഹരിഹരസുതനായി മായാസുതനായി...

അഖിലാണ്ഡ കോടീശ്വരനായി

 ഹരിഹരസുതനായി മായാസുതനായി...

അഖിലാണ്ഡ കോടീശ്വരനായി

അമരും ഭഗവാന്‍ അയ്യപ്പന്‍ താന്‍

അമരും ഭഗവാന്‍ അയ്യപ്പന്‍ താന്‍

അരചന്‍ കണ്ടൊരു പൈതല്‍...

അരമന പൂകിയ പൈതല്‍...

 

പമ്പയാറിന്‍ പൊന്‍ പുളിനത്തില്‍...

പനിമതി പോലൊരു പൈതല്‍...

പന്തളമന്നന്‍ എടുത്തു വളര്‍ത്തി...

പര്‍വ്വതമുകളിലിരുത്തി...

 

മന്നനു മകനായി മഹാജനത്തിനു-

ചിന്മയനായി പൊന്മലവാസന്‍

മന്നനു മകനായി മഹാജനത്തിനു-

ചിന്മയനായി പൊന്മലവാസന്‍

കണ്മഷഹീനന്‍ ഭക്തജനത്തിനു

കണ്മഷഹീനന്‍ ഭക്തജനത്തിനു

നന്മകള്‍ നല്‍കിയിരിപ്പൂ...

വന്മല മുകളിലിരിപ്പൂ...

 

പമ്പയാറിന്‍ പൊന്‍ പുളിനത്തില്‍...

പനിമതി പോലൊരു പൈതല്‍...

പന്തളമന്നന്‍ എടുത്തു വളര്‍ത്തി...

പര്‍വ്വതമുകളിലിരുത്തി...

പടിപതിനെട്ടു കെട്ടി പതിനെട്ടാംപടി കെട്ടി...

 

സ്വാമി ശരണം ശരണമെന്‍റെയ്യപ്പാ..

സ്വാമി ശരണം ശരണമെന്‍റെയ്യപ്പാ

സ്വാമി ശരണം ശരണമെന്‍റെയ്യപ്പാ

സ്വാമി ശരണം ശരണമെന്‍റെയ്യപ്പാ

സ്വാമി ശരണം ശരണമെന്‍റെയ്യപ്പാ

കാനനവാസാ കലിയുഗവരദാ

കാനനവാസാ.. കലിയുഗവരദാ..
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍..
കാനനവാസാ.. കലിയുഗവരദാ..

നിരുപമഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിര്‍വൃതികരം നിന്‍ നാമസങ്കീര്‍ത്തനം..
അസുലഭ സാഫല്യം നിന്‍ വരദാനം..
അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം..

കാനനവാസാ.. കലിയുഗവരദാ..

കാനനവേണുവില്‍ ഓംകാരമുണരും..
കാലത്തിൻ താലത്തിൽ നാളങ്ങൾ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു..
മോഹവുമായി നിന്‍ അരികില്‍ വരും..

കാനനവാസാ.. കലിയുഗവരദാ..
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍..
കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..