അയ്യപ്പ ഭക്തി ഗാനങ്ങള്‍ 2 lyrics of Ayyappa songs

lyrics of Ayyappa songs

അയ്യപ്പ ഭക്തി ഗാനങ്ങള്‍ 2    lyrics of Ayyappa songs
സത്യമായ പൊന്നു പതിനെട്ടാം*
Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
*Film/album: അയ്യപ്പഭക്തിഗാനങ്ങൾ*
സത്യമായപൊന്നും പതിനെട്ടാം പടി
സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2)
ഭക്തവത്സലൻൻ ഭഗവാൻ അയ്യപ്പന്റെ
ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി
-സത്യമായ....
ഭക്തിയോടെ നാളികേരമുടച്ചൂ -പാദം
തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ (2)
ഇപ്പടികളേറീടുമ്പോൾ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം
---സത്യമായ...
പച്ചപ്പച്ചമുത്തുമാല പവിഴമാല
രത്നമാല ചാർത്തി മുത്തു മണിപീഠത്തിൽ
അച്യുതഗൌരീശ പുത്രനയ്യനയ്യപ്പൻ (2)
സച്ചിദാനന്ദനിരിപ്പൂ സർവ്വേശ്വരൻ
സത്യധർമ്മപാലകനാം നിത്യനിർമ്മലൻ
- --സത്യമായ
2)
സ്വാമിയേയ് ശരണമയ്യപ്പോ (2)
ശരണം ശരണം ശരണം ശരണം (4)
മാനത്ത് മകരവിളക്ക് - മകരവിളക്ക് മകരവിളക്ക്
താഴത്ത് പമ്പവിളക്ക് - പമ്പവിളക്ക് പമ്പവിളക്ക്
മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2)
സ്വാമിയേ ശരണം ശരണം ശരണം (4)
മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2)
തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം (4)
താലപ്പൊലി പൂപ്പൊലി പൂപ്പൊലി കര്‍പ്പൂര കതിരൊളി പൊന്നൊളി
നാലമ്പലമുറ്റത്തെത്തി പാലക്കൊമ്പെഴുന്നെള്ളത്ത് - പാലക്കൊമ്പെഴുന്നെള്ളത്ത്
ശരണം ശരണം ശരണം ശരണം/സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)
തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം/സ്വാമിയേ അയ്യപ്പോ
തെളിനാളം കൈകളിലേന്തും ഓളങ്ങള്‍ക്കെന്തൊരു താളം
പാട്ടും കനലാട്ടവുമായി ആര്‍ക്കുന്നൂ ദേശവിളക്ക് - ആര്‍ക്കുന്നൂ ദേശവിളക്ക്
സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)
3)
പുണ്യമല ശബരിമല...
പുണ്യമല
ഗിരീഷ് പുത്തഞ്ചേരി
എം ജി ശ്രീകുമാർ
എം ജി ശ്രീകുമാർ & കോറ:
ഓം ഗം ഗണപതി ശ്രീ ഗണപതി എൻ ഗണപതി കാത്തരുളണമേ ഓം നിൻ തിരുവടി ഇന്നടിയനു മംഗളവര തംബുരു തരണേ 
ഓം അഗജാനന പത്മാർക്കം ഗജാനനമഹർനിശം
അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ.
മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
പുണ്യമല ശബരിമല പൂത്തുലയും മകരമല മല കാണാൻ ഞങ്ങൾ വരുന്നേ സ്വാമി നിൻ നാമം പാടി വരുന്നേ (2)
ഇരുമുടിയും തിരുതുടിയും തിരുവടിയിൽ വെക്കുവാൻ അയ്യപ്പാ ഞങ്ങൾ വരുന്നേ (2) മണികണ്ഠസ്വാമിയെ മകരത്തിൻ ജ്യോതിയെ കനിവോടെ കാക്കണമേ 
(സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയെ (2))
(പുണ്യമല ശബരിമല...)
പമ്പയിലെ കുളി കഴിഞ്ഞു ഗണപതിയെ കൈ തൊഴുതു വടമാലകൾ നേദിക്കുന്നെ ഞങ്ങൾ കർപ്പൂരം കത്തിക്കുന്നേ വന്മലയുടെ പൊന്നരഞ്ഞാൺ വഴിയിലൂടെ ഞങ്ങളിതാ നന്തുണിയും മീട്ടി വരുന്നേ അയ്യാ പാദ ബലം നൽകേണമേ നിൻ നാമങ്ങളെ മനസ്സിൽ മന്ത്രിച്ചു ഭഗവാനെ ഞങ്ങൾ വരുമ്പോൾ അയ്യാ നിൻ രൂപം കാണേണമേ ശസ്താവേ ധർമ്മ ശാസ്താവേ അയ്യപ്പൻ പാട്ടിന്റെ താരാട്ടുമായ് വിരിവെച്ചു ഞങ്ങളുറങ്ങാം 
സ്വാമിയേ അയ്യപ്പോ സ്വാമിയെ അയ്യപ്പോ (2)
(പുണ്യമല ശബരിമല...)
ഓം 
മഹാശാസ്താ വിശ്വശാസ്താ ലോകശാസ്തഥൈവ ച 
ധര്‍മശാസ്താ വേദശാസ്താ കാലശസ്താ ഗജാധിപഃ 
ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ
കറുപ്പുടുക്കണ കരിമലക്കൊരു കാവൽ നിൽക്കും താരകമേ ഞങ്ങൾക്കും വഴികാട്ടേണേ സ്വാമി കൈവല്യം നീ തരണേ കണ്ണില്ലാതുള്ളോർക്കും കാലില്ലാതുള്ളോർക്കും ശരണം നീയാണയ്യാ ആനന്ദം നീയാണയ്യാ പതിനെട്ടാംപടി മേലെ പാദങ്ങൾ വെക്കുമ്പോൾ ശ്രീകോവിൽ നട കാണുന്നേ സ്വാമി അഭിഷേകം കണി കാണുന്നേ ശാസ്താവേ ധർമ്മ ശാസ്താവേ അവിടുത്തെ തിരുഭസ്മ ക്കുറിയാകുവാൻ എന്നെന്നും വരം തരണേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2)
(പുണ്യമല ശബരിമല...)
4)
മണ്ഡല ഉത്സവകാലം
ശ്രീശബരീഗിരി നിരയിതു താരം
താരും തളിരും കൈകളിലേന്തി
താലം... പൂത്താലം...
അരിതിരി നെയ്‌ത്തിരി താലം പൂത്താലം
താളം... മുത്താളം...
അടന്ത ചെമ്പട താളം മുത്താളം
(മണ്ഡല...)
വേദമന്ത്രജപഘോഷം
ഹരിഹരതനയാ നിന്‍ തിരുനടയില്‍
വേദമന്ത്രജപഘോഷം
ശരണം വിളിയും മുദ്രയുമായി
പടി പതിനെട്ടും കേറി വരുന്നു
അടിമലരിണ പണിയാനായ്
പൈതങ്ങള്‍ ഞങ്ങള്‍
(മണ്ഡല...)
സത്യമായ പൊരുള്‍ നീയേ
നിത്യനിരാമയാ ഞങ്ങള്‍ക്കെന്നും
സത്യമായ പൊരുള്‍ നീയേ
കര്‍പ്പൂരത്തിരി മലര്‍നാളങ്ങള്‍
കനകദലങ്ങള്‍ വിടര്‍ത്തും നടയില്‍
വരുമടിയങ്ങള്‍ക്കഭയം തരണം
കലിയുഗവരദാ നീ
(മണ്ഡല...)
പേട്ടതുള്ളി വരവായി
കലിയുഗവരദാ നിന്‍ കഴല്‍ തേടി
പാട്ടുപാടി വരവായി
മംഗളഗാനം താളം മേളം
മാറ്റൊലി കൊള്ളും നിന്‍ സന്നിധിയില്‍
എത്തും ഞങ്ങള്‍ക്കഭയം നല്‍കുക
ഹരിഹരതനയാ നീ
(മണ്ഡല...
5) 
കാശിനാഥനെ വണങ്ങാനായില്ല
കൈലാസത്തില്‍ പോകാന്‍ കഴിഞ്ഞില്ല
വിഷ്ണുമഹേശ്വരപുത്രദര്‍ശനത്താല്‍
വിഷ്ണുമഹേശ്വരപാദം നമിച്ചു
(കാശിനാഥനെ)
കുളത്തൂപ്പുഴയില്‍ കൗമാരത്തൊടും
ആര്യങ്കാവില്‍ നവയൗവ്വനത്തൊടും
അച്ചന്‍‌കോവിലില്‍ ഗൃഹസ്ഥാശ്രമത്തൊടും
ആരണ്യക്ഷേത്രങ്ങളില്‍ നിന്നെക്കണ്ടു
എന്നിട്ടും നൈഷ്ഠികബ്രഹ്മചാരിയാം
നിന്നെക്കാണാന്‍ ശബരിഗിരിയില്‍ വന്നു
(കാശിനാഥനെ)
വനാന്തരങ്ങളില്‍ ഭൂതഗണത്തെയും
പമ്പാതടത്തില്‍ ഗണപതിയേയും
പൊന്നമ്പലമേട്ടില്‍ അദൃശ്യശാസ്താവെയും
ധ്യാനിച്ചാത്മാവില്‍ കൈകൂപ്പി നിന്നു
എന്നിട്ടും കരുണക്കടലായിടും
നിന്നെക്കാണാന്‍ തിരുനടയില്‍ വന്നു
(കാശിനാഥനെ)
6) 
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി*
*തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി*
*വാടി വീഴും പൂവുകളെ തുയിലുണർത്തും സ്വാമി വെള്ളിമണി ശ്രീകോവിലിൽ വാണരുളും സ്വാമി*
*അയ്യപ്പസ്വാമി അയ്യപ്പസ്വാമി*
*കല്ലുമല മുള്ളുമല മലകൾ ചവിട്ടി*
*ഉള്ളിൽ വില്ലടിച്ചാം പാട്ടു ഞാന്‍*
*കിളിയെ ഉണർത്തി കണ്ണുനീരും കയ്യുമായ്* *ഞാൻ ഇവിടെ വന്നെത്തി എന്നും*
*കാത്തരുളുക വരമരുളുക കൈവണങ്ങുന്നെ*
*അയ്യപ്പസ്വാമി അഭയം അയ്യപ്പസ്വാമി (തേടി വരും..)*
*വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ* *ബുദ്ധനും നീ അയ്യപ്പ സ്വാമി*
*കാലവും നീ പ്രകൃതിയും നീ*
*കാരണവും നീ എന്നും കാത്തരുളുക* *വരമരുളുക കൈ വണങ്ങുന്നെ*
*അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി (തേടി വരും..)*
*നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ*
*ആറ്റു നോറ്റു ഞങ്ങൾ വരും*
*നിൻ തിരുനടയിൽ എന്നും കാത്തരുളുക* *വരമരുളുക കൈ വണങ്ങുന്നെ*
*അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി*
*തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി*
*തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി*
*വാടി വീഴും പൂവുകളെ തുയിലുണർത്തും സ്വാമി*
*വെള്ളിമണി ശ്രീകോവിലിൽ വാണരുളും സ്വാമി*
*അയ്യപ്പസ്വാമി അയ്യപ്പസ്വാമി*
*അയ്യപ്പസ്വാമി അയ്യപ്പസ്വാമി*
7)
*നിന്നെക്കണ്ടു കൊതി തീർന്നൊരു*
Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
*Film/album: അയ്യപ്പഭക്തിഗാനങ്ങൾ*
നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ
നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ
നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ
നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ
അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ
--നിന്നെക്കണ്ടു.....
കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം
കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം
കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍
മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാൻ വീണ്ടും
അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ
---നിന്നെക്കണ്ടു....
ഒരിയ്ക്കല്‍ നിന്മല പൊന്മല പൂകിയ ഭക്തനു വീണ്ടും
ഒരുക്കമല്ലെ ഭഗവാനേ പൊൻപടികൾ കേറീടാൻ
തുടിച്ചിടും നിൻ ചൈതന്യ പാലാഴിയിലെ-പൂന്തേൻ
തിരകളില്‍ മുങ്ങിക്കുളിയ്ക്കുവാൻ കൊതിയില്ലാത്തവരുണ്ടോ
അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ
---നിന്നെക്കണ്ടു....
സ്വാമി അയ്യപ്പാ ...സ്വാമി അയ്യപ്പാ.....സ്വാമി അയ്യപ്പാ
8)
✒️Lyricist: 
ആലപ്പി രംഗനാഥ്
????Singer: 
കെ ജെ യേശുദാസ്
????️album: 
 
എല്ലാ ദുഃഖവും തീർത്തു തരൂ എന്റയ്യാ ശബരീവാസാ (2)
എല്ലാ ദോഷവും അറ്റിടുവാൻ തൃക്കൈയ്യാൽ
അനുഗ്രഹിക്കൂ ദേവാ എന്നെയനുഗ്രഹിക്കൂ (2)
(എല്ലാ ദുഃഖവും...)
ഓരോ ദിനവും ഓർക്കാതെ നിൻ നാമം നാവിലുരക്കാതെ (2)
മായാമയമീ ജീവിതത്തിൽ മദമാത്സര്യങ്ങൾ പൂണ്ടയ്യോ (2)
ക്ഷേമം തേടി അലഞ്ഞു നടന്നു
ക്ഷണികമതെന്നിതിവർ അറിയുന്നു (2)
(എല്ലാ ദുഃഖവും...)
കരചരണങ്ങൾ തളരുന്നു മനസ്സുകളിവിടെ പതറുന്നു (2)
അഖിലാണ്ഡേശ്വരാ അഭയം നീയെന്നറിയുന്നു
ഞങ്ങൾ വിളിക്കുന്നു (2)
സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ
(എല്ലാ ദുഃഖവും...)
9)
അഖിലാണ്ഡബ്രഹ്മത്തിന്‍
Music: 
ഗംഗൈ അമരൻ
Lyricist: 
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Singer: 
കെ ജെ യേശുദാസ്
Raaga: 
സാരംഗഹംസധ്വനിഷണ്മുഖപ്രിയ
Film/album: 
അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍
അവതാരം കൈക്കൊണ്ട കാരുണ്യമേ
ഹരിഹരശക്തിതന്‍ സാഫല്യമേ, എന്നില്‍
സ്വരരാഗസുധയായി ഉണരാവൂ നീ
(അഖിലാണ്ഡ...)
നാദസരസ്സിലെ ഹംസധ്വനികളില്‍
വാതാപിയായ വിനായകനേ
എന്‍ വഴിത്താരയില്‍ നിന്‍ ദയാവായ്‌പിന്റെ
പൊന്‍‌വെയില്‍‌നാളങ്ങള്‍ തെളിയാവൂ
(അഖിലാണ്ഡ...)
ഷണ്മുഖപ്രിയരാഗ തീര്‍ത്ഥത്തിലാറാടി
ഉണ്മയാം കാവടിയാടിയാടി
പഴനിയില്‍ വാഴുന്ന വേലവനേ - കൃപ
പനിനീരായ് അവിരാമം പൊഴിയാവൂ
(അഖിലാണ്ഡ...)
10)
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ
Music: 
ടി എസ് രാധാകൃഷ്ണൻ
Lyricist: 
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Singer: 
കെ ജെ യേശുദാസ്
Raaga: 
ദ്വിജാവന്തി
Film/album: 
തുളസീ തീർത്ഥം
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ  ഓർത്തു  പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ  കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)
11)
ആ ദിവ്യനാമം അയ്യപ്പാ*
Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
*Film/album: അയ്യപ്പഭക്തിഗാനങ്ങൾ*
സ്വാമിയേയ്....
ശരണമയ്യപ്പാ(4)
ആദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം ‍
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം (2)
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
-ആ ദിവ്യനാമം...
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീശ്വരി സുതനേ
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
ആ ദിവ്യനാമം..
ആ പുണ്യമാം മല നിന്മല പൊൻ മല
ആശ്രിതര്‍ക്കഭയസങ്കേതം (2‌
അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2)
ആളും അദ്വൈതവിദ്യാലയം
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം
-ആ ദിവ്യനാമം...
അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം (3)
12)
വൃശ്ചികപ്പൂമ്പുലരി*
Music: 
വി ദക്ഷിണാമൂർത്തി
Singer: 
കെ ജെ യേശുദാസ്
*Film/album: അയ്യപ്പഭക്തിഗാനങ്ങൾ*
വൃശ്ചികപ്പൂമ്പുലരീ-വ്രത
ശുദ്ധിതരും പുലരീ
മുദ്രയണിഞ്ഞവര്‍ അമ്പലമുറ്റത്ത്
ഒത്തുചേരും പുലരീ-സ്വാമി
ഭക്തര്‍ തൻ പൂമ്പുലരി
സംഘം: സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
സ്വാമിയേ അയ്യപ്പ ശരണം ശരണം അയ്യപ്പാ
പേട്ട തുള്ളി പാട്ടു പാടി
കാടുകേറി മലകേറി
കൂട്ടമോടെ പതിനെട്ടാം പടികളേറി
സ്വാമിയെ കണ്ടു മടങ്ങി പുണ്യം നേടി-പാപ
നാശം വരുത്തി വിശുദ്ധി നേടി-പാപ നാശം വരുത്തി വിശുദ്ധിനേടി
(വൃശ്ചിക...‌
സംഘം: സ്വാമിയേ അയ്യപ്പാ......
ജാതിഭേദമൊന്നുമില്ലാ
ഉച്ചനീചത്വങ്ങളില്ലാ
മാലയിട്ട മനസ്സുകൾക്ക് മാവേലി നാട്-എന്നും
സ്വാമി നാമഗീതം ചൊല്ലും സായൂജ്യനാട്-എന്നും
സ്വാമിനാമഗീതം ചൊല്ലും സായൂജ്യനാട്
സംഘം: സ്വാമിയേ....
(വൃശ്ചിക.....
.
13)
*വൃശ്ചികപ്പൂമ്പുലരി*
Music: 
വി ദക്ഷിണാമൂർത്തി
Singer: 
കെ ജെ യേശുദാസ്
*Film/album: അയ്യപ്പഭക്തിഗാനങ്ങൾ*
വൃശ്ചികപ്പൂമ്പുലരീ-വ്രത
ശുദ്ധിതരും പുലരീ
മുദ്രയണിഞ്ഞവര്‍ അമ്പലമുറ്റത്ത്
ഒത്തുചേരും പുലരീ-സ്വാമി
ഭക്തര്‍ തൻ പൂമ്പുലരി
സംഘം: സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
സ്വാമിയേ അയ്യപ്പ ശരണം ശരണം അയ്യപ്പാ
പേട്ട തുള്ളി പാട്ടു പാടി
കാടുകേറി മലകേറി
കൂട്ടമോടെ പതിനെട്ടാം പടികളേറി
സ്വാമിയെ കണ്ടു മടങ്ങി പുണ്യം നേടി-പാപ
നാശം വരുത്തി വിശുദ്ധി നേടി-പാപ നാശം വരുത്തി വിശുദ്ധിനേടി
(വൃശ്ചിക...‌
സംഘം: സ്വാമിയേ അയ്യപ്പാ......
ജാതിഭേദമൊന്നുമില്ലാ
ഉച്ചനീചത്വങ്ങളില്ലാ
മാലയിട്ട മനസ്സുകൾക്ക് മാവേലി നാട്-എന്നും
സ്വാമി നാമഗീതം ചൊല്ലും സായൂജ്യനാട്-എന്നും
സ്വാമിനാമഗീതം ചൊല്ലും സായൂജ്യനാട്
സംഘം: സ്വാമിയേ....
(വൃശ്ചിക.....
14)
_ജപമുഖരാങ്കിത ശബരിമല..._
ĿYŔĪƇS :
_ഗിരീഷ് പുത്തഞ്ചേരി_
MƱSĪƇ :
_എസ്. കുമാർ_
????ĪИƓƐŔ : 
_എം ജി ശ്രീകുമാർ & കോറസ്_
_ജപമാല_
30.11.2022
Wҽԃɳҽʂԃαყ
 
Ŀ????ŔĪƇ???? : 
 
സ്വാമി ശരണം ശരണം ശരണം (2) സ്വാമി ശരണം അയ്യൻ ശരണം (2)
ജപമുഖരാങ്കിത ശബരിമല ഗജമുഖസോദര ശബരിമല
ജപമുഖരാങ്കിത ശബരിമല ശുഭ ഗജമുഖ സോദര ശബരിമല 
കളഭത്തിൽ കുളിച്ചാലും മിന്നും താങ്കഭസ്മമണിഞ്ഞാലും നിന്റെ സൂര്യബിംബം കണികാണാൻ
സ്വാമിയേ ശരണമയ്യപ്പോ...
(ജപമുഖരാങ്കിത..)
മണ്ഡലകാലം വന്നാൽ മാമലമേലെ മാനസപൂജയുണർത്തും മംഗളമേളം മുനിജനപൂജിതനെ സ്വാമി മോഹിനി നന്ദനനെ (2)
മഞ്ഞണിഞ്ഞ മരങ്ങളും മാലയിട്ട മനങ്ങളും ശരണ പഞ്ചാക്ഷര തീരുമാന്ത്രമുണർത്തുന്നു ശരണം തരണേ സ്വാമി അഭയം തരണേ
സ്വാമി ശരണം ശരണം ശരണം 
(ജപമുഖരാങ്കിത..)
സ്വാമി ശരണം ശരണം ശരണം സ്വാമി ശരണം അയ്യൻ ശരണം
കാവടിയാടും മനസ്സിൻ കണ്മഷഭാവം കണ്ണീർ പമ്പയിലലിയും സംക്രമയാമം കലിയുഗ സംഭവനെ സ്വാമി നിരഖ നിരാമയനേ (2)
പൊന്നണിഞ്ഞ പുലരിയും പൂത്തുലഞ്ഞ മലരിയും അഭയദലാഞ്ജലി അവിടുന്നിന്നരുളണേ
ശരണം തരണേ സ്വാമി അഭയം തരണേ 
സ്വാമി ശരണം അയ്യൻ ശരണം
(ജപമുഖരാങ്കിത..)
കണ്ണോളം കണ്ടതു പോരാ...
സ്വാമി അയ്യപ്പൻ
എസ് രമേശൻ നായർ
 
എം ജി ശ്രീകുമാർ
 
എം ജി ശ്രീകുമാർ 
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി
ഓം...ഓം...
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി
അയ്യൻ ശരണം സ്വാമിയേ നെയ്യഭിഷേകം സ്വാമിക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി
കണ്ണില്ലാതുള്ളോർക്കും കാണാറാവുന്നു കണ്ണീരും തേനാകുന്നു
കയ്യില്ലാ ജന്മങ്ങൾ കൈ നീട്ടി കേഴുന്നു
കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു
എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ
എങ്ങോട്ടു പോയാലും കൂടെയുണ്ടേ
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി
തിരുവടി ശരണം സ്വാമിയെ ഇരുമുടിയെല്ലാം സ്വാമിക്ക്
പനിനീർക്കുടവും പാലും തേനും പൂവും പൊന്നും നടയ്ക്കുവെയ്ക്കുന്നെ
നാവില്ലാതുള്ളോരും നാമം പാടുന്നു നാടെല്ലാം കാതോർക്കുന്നു
ആടാനും പാടാനും അയ്യപ്പൻ കൂടുന്നു
ആരാനും വൈകുമ്പോൾ തേടാനും പോകുന്നു
ആളില്ല്ലാ കാട്ടിലും അയ്യനുണ്ടേ
അമ്പലമേട്ടിലും അയ്യനുണ്ടേ
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി
ഓം...ഓം...
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി
അയ്യൻ ശരണം സ്വാമിയേ നെയ്യഭിഷേകം സ്വാമിക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ
കണ്ണോളം കണ്ടതു പോരാ കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി