അയ്യപ്പ ഭക്തി ഗാനങ്ങള്‍ lyrics of Ayyappa songs

lyrics of Ayyappa songs

അയ്യപ്പ ഭക്തി ഗാനങ്ങള്‍ lyrics of Ayyappa songs
ശബരിഗിരീശ്വര സൌഭാഗ്യ ദായക
ശരണം തവ ചരണം
തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
തളരട്ടെ മമഹൃദയം
കരളിലെക്കാടൊരു പൊന്നമ്പല മേടായ്
സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
പങ്കജനയനാ! മാമകാത്മാവൊരു
പതിനെട്ടാം പടിയായി-
പതിനെട്ടാം പടിയായി
കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
കരിമല പണി തീര്‍ക്കാം
മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
മകരവിളക്കുതൊഴാം-
മകര വിളക്കുതൊശാം
2)
വടക്കുംനാഥാ സർവ്വം നടത്തും നാഥാ
Music: 
ടി എസ് രാധാകൃഷ്ണൻ
Lyricist: 
പി സി അരവിന്ദൻ
Singer: 
കെ ജെ യേശുദാസ്
Raaga: 
ശ്രീ
Film/album: 
ഗംഗാതീർത്ഥം
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌
പ്രദോഷവൃതവും നോറ്റ് ധൃതാതിശേകവുംചെയ്തു പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്‌
ഭക്തര്‍‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്‌
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
3)
 
പൊന്നും പതിനെട്ടാംപടി കേറി
പൊന്നമ്പലമലമുകളില്‍ കേറി
പന്തളരാജകുമാരാ പൊന്‍-
പാദം പണിയാന്‍ പുരുഷാരം നിന്‍
പാദം പണിയാന്‍ പുരുഷാരം
(പൊന്നും പതിനെട്ടാംപടി )
അമ്പലത്തില്‍ പൊന്‍മണിനാദം
ആത്മാവുണരും ശംഖിന്‍ നാദം (2)
അണയും ഭക്തരെ ആശ്ലേഷിയ്ക്കാന്‍
ആയും കര്‍പ്പൂരം തീനാളം
ആനന്ദ ദര്‍ശ്ശനം ആനന്ദ ദര്‍ശ്ശനം
അത്ഭുത ദര്‍ശ്ശനം അയ്യപ്പാ (2)
പുണ്യദര്‍ശ്ശനം അയ്യപ്പാ
(പൊന്നും പതിനെട്ടാംപടി )
നാളികേരം നല്‍കീടും
നറുംനെയ്യാല്‍ അയ്യന്നഭിഷേകം (2)
നിറഞ്ഞു നില്‍ക്കും ശരണം വിളിയാല്‍
നാദബ്രഹ്മം നഭസ്സലം
ആനന്ദ കണ്ണീര്‍ ആനന്ദക്കണ്ണീര്‍
അക്ഷികള്‍ കവിയുന്നയ്യപ്പാ (2)
അനുഗ്രഹിയ്ക്കൂ അയ്യപ്പാം
(പൊന്നും പതിനെട്ടാംപടി )
സ്വാമിയേ ശരണം സ്വാമിയേ ശരണം സ്വാമിയേ ശരണം അയ്യപ്പാ (3)
ഹരിഹരസുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേയ്.. ശരണമയ്യപ്പാ
4)
പൊന്നും പതിനെട്ടാംപടി കേറി
പൊന്നമ്പലമലമുകളില്‍ കേറി
പന്തളരാജകുമാരാ പൊന്‍-
പാദം പണിയാന്‍ പുരുഷാരം നിന്‍
പാദം പണിയാന്‍ പുരുഷാരം
(പൊന്നും പതിനെട്ടാംപടി )
അമ്പലത്തില്‍ പൊന്‍മണിനാദം
ആത്മാവുണരും ശംഖിന്‍ നാദം (2)
അണയും ഭക്തരെ ആശ്ലേഷിയ്ക്കാന്‍
ആയും കര്‍പ്പൂരം തീനാളം
ആനന്ദ ദര്‍ശ്ശനം ആനന്ദ ദര്‍ശ്ശനം
അത്ഭുത ദര്‍ശ്ശനം അയ്യപ്പാ (2)
പുണ്യദര്‍ശ്ശനം അയ്യപ്പാ
(പൊന്നും പതിനെട്ടാംപടി )
നാളികേരം നല്‍കീടും
നറുംനെയ്യാല്‍ അയ്യന്നഭിഷേകം (2)
നിറഞ്ഞു നില്‍ക്കും ശരണം വിളിയാല്‍
നാദബ്രഹ്മം നഭസ്സലം
ആനന്ദ കണ്ണീര്‍ ആനന്ദക്കണ്ണീര്‍
അക്ഷികള്‍ കവിയുന്നയ്യപ്പാ (2)
അനുഗ്രഹിയ്ക്കൂ അയ്യപ്പാം
(പൊന്നും പതിനെട്ടാംപടി )
സ്വാമിയേ ശരണം സ്വാമിയേ ശരണം സ്വാമിയേ ശരണം അയ്യപ്പാ (3)
ഹരിഹരസുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേയ്.. ശരണമയ്യപ്പാ
5)
Album : Ayyappa Gaanangal (1994)
Lyrics : S Ramesan Nair
Music : Jaya Vijaya
Singer : Dr.K J Yesudas.
പടിപൂജ കഴിഞ്ഞു പന്തലൊഴിഞ്ഞു...
പാവനജ്യോതി കണ്ടാളുകള്‍ പിരിഞ്ഞു...
മനസ്സിലൊരായിരം മോഹവുമായി...
മാളികപ്പുറത്തമ്മയ്ക്ക് എഴുന്നള്ളത്ത്...
ഇന്ന് ശരംകുത്തിയാല്‍ വരെ എഴുന്നള്ളത്ത്...
നിത്യകന്യ തന്‍ വിരഹം പോലെ...
നീലാകാശം മേലെ...
കന്നിയയ്യപ്പന്മാര്‍ എയ്യും ശരങ്ങള്‍...
നിന്നുടെ മാറില്‍ മുറിവായി...
മടങ്ങിയാലും വേദനയോടെ നീ...
മറ്റൊരു വര്‍ഷം കാണാന്‍...
നിത്യകന്യയാമമ്മേ നിശബ്ദയാമമ്മേ...
(പടിപൂജ കഴിഞ്ഞു...)
ദു:ഖചന്ദ്രികേ പൂങ്കാവനമിതില്‍...
സത്യമല്ലോ നീയും...
ബ്രാഹ്മ സ്വരൂപന്‍റെ ചിത്തം നിറയും...
കര്‍മ്മഭാവം നീയല്ലോ...
തൃപ്പടി മുന്നില്‍ ഉരുളുമെന്‍ മനസ്സും...
മറ്റൊരു നാളികേരം...
സ്വപ്നലോലയാമമ്മേ സ്വസ്തി നേരുന്നു...
(പടിപൂജ കഴിഞ്ഞു...)
6)
ഖേദമേകും ദീർഘയാത്ര ..
ആൽബം : ഗംഗയാർ (അയ്യപ്പ ഭക്തിഗാനങ്ങൾ)
ഗായകൻ : യേശുദാസ്‌
ഗാനരചന : ടി കെ ആർ ഭദ്രൻ
സംഗീതം : ബി എ ചിദംബരനാഥ് 
ഖേദമേകും ദീർഘയാത്ര 
ഭീതിയേകും വനയാത്ര 
മോദമേകാൻ ഒരു വഴി ശരണം വിളി 
സ്വാമി അയ്യപ്പന്റെ ദീവ്യനാമ ശരണം വിളി ശരണം വിളി ശരണം വിളി 
സ്വാമിശരണം വിളി 
ഖേദമേകും ദീർഘയാത്ര 
ഭീതിയേകും വനയാത്ര 
മോദമേകാൻ ഒരു വഴി ശരണം വിളി 
സ്വാമി അയ്യപ്പന്റെ ദീവ്യനാമ ശരണം വിളി ശരണം വിളി ശരണം വിളി 
സ്വാമിശരണം വിളി 
ആധികളും വ്യാധികളും അകറ്റിടും അയ്യപ്പന്റെ 
ആശിർവാദം വഴിനീളെ ഒഴുകീടുമ്പോൾ 
ആധികളും വ്യാധികളും അകറ്റിടും അയ്യപ്പന്റെ 
ആശിർവാദം വഴിനീളെ ഒഴുകീടുമ്പോൾ 
കല്ലും മുള്ളും കുസുമങ്ങൾ കാനനങ്ങൾ 
പൂവനങ്ങൾ 
കല്ലും മുള്ളും കുസുമങ്ങൾ കാനനങ്ങൾ 
പൂവനങ്ങൾ 
വന്യമൃഗസഞ്ചയങ്ങൾ വഴികാട്ടികൾ  
വന്യമൃഗസഞ്ചയങ്ങൾ വഴികാട്ടികൾ  
ഖേദമേകും ദീർഘയാത്ര 
ഭീതിയേകും വനയാത്ര 
മോദമേകാൻ ഒരു വഴി ശരണം വിളി 
സ്വാമി അയ്യപ്പന്റെ ദീവ്യനാമ ശരണം വിളി ശരണം വിളി ശരണം വിളി 
സ്വാമിശരണം വിളി 
കാഞ്ചനസിംഹാസനത്തിൽ അഭയഹസ്തവുമായി 
കാരുണ്യവാരിധി കൃപചൊരിഞ്ഞിരിക്കേ 
കാഞ്ചനസിംഹാസനത്തിൽ അഭയഹസ്തവുമായി 
കാരുണ്യവാരിധി കൃപചൊരിഞ്ഞിരിക്കേ 
കരിമ്പാറ കൽക്കണ്ടങ്ങൾ കണ്ടകങ്ങൾ കരിമ്പുകൾ 
കരിമ്പാറ കൽക്കണ്ടങ്ങൾ കണ്ടകങ്ങൾ കരിമ്പുകൾ 
കുണ്ടുകളും കുന്നുകളും സമതലങ്ങൾ
കുണ്ടുകളും കുന്നുകളും സമതലങ്ങൾ
ഖേദമേകും ദീർഘയാത്ര 
ഭീതിയേകും വനയാത്ര 
മോദമേകാൻ ഒരു വഴി ശരണം വിളി 
സ്വാമി അയ്യപ്പന്റെ ദീവ്യനാമ ശരണം വിളി ശരണം വിളി ശരണം വിളി 
സ്വാമിശരണം വിളി 
സ്വാമ്യെ അയ്യപ്പോ 
സ്വാമ്യെ അയ്യപ്പോ 
സ്വാമ്യെ അയ്യപ്പോ 
സ്വാമ്യെ അയ്യപ്പോ 
സ്വാമ്യെ അയ്യപ്പോ .
7)
ഇന്ന് മകരവിളക്ക്* ????️????
മകര സംക്രമ സൂര്യോദയം...
Lyrics
ഭരണിക്കാവ് ശിവകുമാര്‍
Music
രവീന്ദ്രന്‍
Singers
കെ ജെ യേശുദാസ് & കോറസ്
സ്വാമിയേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം (3)
മകര സംക്രമ സൂര്യോദയം
മഞ്ജുള മരതക ദിവ്യോദയം
ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍
ശ്രീ കിരണങ്ങളാല്‍ അഭിഷേകം
മകര സംക്രമ സൂര്യോദയം
ഉടുക്കും ചെണ്ടയും തരംഗങ്ങള്‍ ഉണര്‍ത്തി
ഉദയ ഗീതങ്ങള്‍ പാടുമ്പോള്‍
സഹസ്ര മന്ത്രാക്ഷര സ്തുതി കൊണ്ട് ഭഗവാനെ (2)
കളഭ മുഴുക്കാപ്പ് ചാര്‍ത്തുമ്പോള്‍
ഹൃദയത്തില്‍ ആയിരം ജ്യോതി പൂക്കും
സ്വര്‍ണ്ണ ജ്യോതി പൂക്കും
മകര സംക്രമ സൂര്യോദയം
സ്വാമി ശരണം അയ്യപ്പ ശരണം (3)
ഉഷസ്സും സന്ധ്യയും തൊഴുകൈകളോടെ
പുഷ്പമാല്യങ്ങള്‍ ചാര്‍ത്തുമ്പോള്‍
സുഗന്ധ പുണ്യാഹത്തിന്‍ കുളിര്കൊണ്ട ദേവനെ (2)
തിരുവാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍
കരളിലെ പമ്പയില്‍ പൂ വിടരും
വര്‍ണ്ണപ്പൂ വിടരും
മകര സംക്രമ സൂര്യോദയം
മഞ്ജുള മരതക ദിവ്യോദയം
ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍
ശ്രീ കിരണങ്ങളാല്‍ അഭിഷേകം
ശ്രീ കിരണങ്ങളാല്‍ അഭിഷേകം
8)
ഹാപ്രഭോ മമ മഹാപ്രഭോ
മാമലമേലേ വാഴും മഹാപ്രഭോ
പ്രകൃതിയെ പാടിയുണര്‍ത്തുകയാണു ഞാന്‍
പ്രണവസ്വരൂപമാം മന്ത്രങ്ങളാല്‍...
(മഹാപ്രഭോ)
സപ്‌തസ്വരങ്ങളെന്‍ ദേവാ നിന്‍ സന്നിധിയില്‍
സഹസ്രദളപദ്‌മമായ് വിടരേണം
നാഥാ നിന്‍ കാരുണ്യം തേടുമീ ദാസന്റെ
നാദനൈവേദ്യം നീ കൈക്കൊള്ളണം
(മഹാപ്രഭോ)
തിരുനാമകീര്‍ത്തനഘോഷങ്ങള്‍ അവിരാമം
തിരതല്ലുമവിടുത്തെ തിരുനടയില്‍
വെറുമൊരു കര്‍പ്പൂരനാളമായെരിയുവാന്‍
വരമരുളേണം ശ്രീഭൂതനാഥാ
(മഹാപ്രഭോ)
9)
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* * *ഒരേ ഒരു ലക്ഷ്യം ശബരി മാമല* *ഒരേ ഒരു മോഹം ദിവ്യദർശനം* *ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി* *ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....* *ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* * * ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* * *ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു* *ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു....* *ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു* *ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു....* *ഒരു വപു സു ഞങ്ങൾ ഒരുമനസു ഞങ്ങൾ*
*ഒരു ​​വചസ്സു ഞങ്ങൾ ഒരു തരം വിചാരം*
*ഒരു വപു സു ഞങ്ങൾ ഒരുമനസു ഞങ്ങൾ*
*ഒരു വചസ്സു ഞങ്ങൾ ഒരു തരം വിചാരം*
*അഖിലരും വരുന്നു പൊൻ ശരണം തേടി*
*അഖിലരും വരുന്നു പൊൻ ശരണം തേടി*
*ഹരിഹരാത്മജാ നീ ശരണമയ്യപ്പാ...*
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ .....* *
*ഒരേ ഒരു ലക്ഷ്യം ശബരി മാമല*
*ഒരേ ഒരു മോഹം ദിവ്യദർശനം*
*ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി*
*ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....*
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* *
*വ ന തലം വിറയ്ക്കും വലിയ ശബ്ദധാര...*
*സുരപഥം നടുങ്ങും ശരണ ശബ്ദധാര.....* *
*വ ന തലം വിറയ്ക്കും വലിയ ശബ്ദധാര...*
*സുരപഥം നടുങ്ങും ശരണ ശബ്ദധാര.....* *
*അടവികൾ കടന്നു ... മലകളും കടന്നു വരുന്നു. ....*
*പരമ പാവനം പൂങ്കാവനം കടന്നു....*
*അടവികൾ കടന്നു ... മലകളും കടന്നു....*
*പരമ പാവനം പൂങ്കാവനം കടന്നു....*
*വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ*
*വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ*
*ഹരിഹരാത്മജാ നീ ശരണമയ്യപ്പാ.....*
*ശരണമയ്യപ്പാ... .**സ്വാമി ശരണമയ്യപ്പാ..*
*ഒരേ ഒരു ലക്ഷ്യം ശബരി മാമല*
*ഒരേ ഒരു മോഹം ദിവ്യദർശനം*
*ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി*
*ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....*
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* *
*ഒരേ ഒരു ലക്ഷ്യം ശബരി മാമല*
*ഒരേ ഒരു മോഹം ദിവ്യദർശനം*
10)
Music: 
ഗംഗൈ അമരൻ
Lyricist: 
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Singer: 
കെ ജെ യേശുദാസ്
Film/album: 
മന്ദാരം മലര്‍‌മഴ ചൊരിയും പാവനമാം നടയില്‍
കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരുസന്നിധിയില്‍
ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ
ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ
(മന്ദാരം...)
പൂക്കാലം താലമെടുക്കും കാനനമേഖലയില്‍
തീര്‍ത്ഥം‌പോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍
അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം
അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ
(മന്ദാരം...)
തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍
അവിരാമം നെയ്‌ത്തിരിനാളം തെളിയുന്ന തിരുനടയില്‍
തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം
തവരൂപം കാണാനെന്നും മോഹം അയ്യനേ
(മന്ദാരം...)
11)
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു
(മണ്ണിലും...)
ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ അവൻ
അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ
(മണ്ണിലും...)
കാൽകളില്ലാതെ മുടന്തും മർത്ത്യനു
കാലുകൾ നൽകുന്നൂ അവൻ
കൈകലില്ലാതെ കരയും ഭക്തനു
കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ
(മണ്ണിലും...)
ജീവിതവീഥിയിൽ വീഴുന്നോർക്കും
ഭാവന നൽകുന്നൂ അവൻ
ഊമകളെയും തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ
(മണ്ണിലും...)
12)
Ŀ????ŔĪƇ???? : 
സ്വാമിയേ ശരണമയ്യപ്പോ
ഏന്തിവിടയ്യാ എന്നെ ഏന്തി വിടയ്യാ
മാമലവാസാ ഒന്നു താങ്ങി വിടയ്യാ
പമ്പവിളക്കിന് പപ്പടം കാച്ചാൻ
അമ്പിളിമാമൻ വന്നല്ലോ
പായസം വെയ്ക്കുമ്പോൾ പാലു കുറുക്കാൻ
പള്ളിനിലാവും വന്നല്ലോ
പത്തല്ലൊരുനൂറല്ലൊരു പതിനായിരമല്ലൊ
നക്ഷത്രദീപങ്ങൾ കാണുന്നു
പമ്പയിലാത്തിരി വെട്ടങ്ങൾ പൊന്നിന്റെ
കുമ്പിളും കൊണ്ടു നടക്കുന്നു
ആനപ്പുറത്തയ്യൻ ആറാട്ടിനെത്തുമ്പോളാ-
ലവട്ടത്തിനു വെൺമേഘം
ചാമരം വീശുന്ന ചന്ദനക്കാറ്റിനും
സ്വാമിയെ കണ്ടിട്ടൊരാവേശം
സ്വാമിയേ ശരണമയ്യപ്പോ..
താളത്തിൽ തുള്ളുന്നേരം
തപ്പുകൊട്ടാൻ വരും അയ്യപ്പൻ
ചോദിച്ചാൽ എല്ലാമെല്ലാം
വാരിവാരിത്തരും അയ്യപ്പൻ
സ്വാമിയേ ശരണമയ്യപ്പോ..
ദൂരെത്താൻ കാണും നേരം പേരു വിളിക്കും അയ്യപ്പൻ
മാറിലാ നെയ് മണമോടെ മാറിലണയ്ക്കും അയ്യപ്പൻ
ഒന്നു തൊട്ടോട്ടേ ഞാൻ അയ്യപ്പാ
പുള്ളിപ്പുലിയുടെ നെറ്റിയില്
കണ്ണു തെളിയേണം അയ്യപ്പാ
കാട്ടിലെ ഉത്സവം കണ്ടിട്ട് (2)
(പമ്പവിളക്കിനു...)
ഉണ്ണുമ്പോൾ സ്വാദറിഞ്ഞങ്ങനെ
ഊറിച്ചിരിക്കണം അയ്യപ്പൻ
എന്നോടൂം കൂടെയിരിക്കാൻ
കല്പട നൽകിടുമയ്യപ്പൻ
ഹരിഹരസുതനേ ശരണമയ്യപ്പാ
പമ്പയിൽ മുത്തു വിളക്കായ് പാട്ടും കേൾക്കണം അയ്യപ്പാ
പണ്ടില്ലാ പാണ്ടിമേളത്തിനും പന്തയം വയ്ക്കണം അയ്യപ്പാ
പാലാഴിവാസന്റെ പൊന്നുണ്ണീ പാടിയുറക്കാം അയ്യപ്പാ
കൈലാസനാഥന്റെ കണ്ണിലുണ്ണീ കാത്തരുളേണം നീ അയ്യപ്പാ (2)
(പമ്പവിളക്കിനു...)