മഹാശിവരാത്രി വ്രതം എങ്ങിനെ ആചരിക്കണം How to observe Mahashivratri fast
How to observe Mahashivratri fast
മഹാശിവരാത്രി വ്രതം എങ്ങിനെ ആചരിക്കണം; കൂടുതൽ അറിയാം...... മഹാശിവരാത്രി .2023 ഫെബ്രുവരി 18-
“ഓം നമഃ ശിവായ”, “ഓം നമഃ ശിവായ”, “ഓം നമഃ ശിവായ”, “ഓം നമഃ ശിവായ”
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദ്ദശി തിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്ഷം ഫെബ്രുവരി 18ന് ആണ് ശിവരാത്രി. ഈ വർഷത്തെ ശിവരാത്രി ഏറെ പ്രത്യേകതകൾഉള്ളതാണ്. ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്നു എന്നതാണ് അത്. ശിവരാത്രി വൃതം ആചരിക്കുന്ന ചതുർദശി തിഥിയിൽ ജലപാനം പാടില്ല എന്നാണ് ആചാര്യ മതംരാത്രിയടക്കം മുഴുവൻ ദിവസവും ഉറക്കമൊഴിച്ചും ശിവപൂജ ചെയ്യണം. കൂവളത്തില കൊണ്ട് ശിവപൂജ ശ്രേഷ്ഠമാണ്.
പിറ്റേന്ന് രാവിലെയാണ് വ്രതസമാപ്തി . ശിവരാത്രി പിറ്റേന്ന് പിതൃബലിവിശേഷമാണ്ശിവത്വത്തിന്റെ പ്രതീകമാണ് ഭസ്മം. രാവിലെ ജലത്തിൽ കുഴച്ചും ഉച്ചയ്‌ക്ക് ചന്ദനം ചേർത്തും വൈകിട്ട് ഉണങ്ങിയ ഭസ്മവും ആണ് ധരിക്കേണ്ടത്. ആദിത്യ- ശനി ദശാ അപഹാര കാലങ്ങളിലുംഏഴരശനി, കണ്ടകശനി എന്നിവയിലും നിത്യവും വൈകുന്നേരം “ഓം നമഃ ശിവായ” എന്ന പഞ്ചാക്ഷര മന്ത്രം ജപിച്ച് ഭസ്മം ധരിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്‌പ്രദോഷവൃതം എടുക്കുന്നത് ശിവ പ്രീതിക്ക് ഉത്തമമാണ്. ത്രയോദശി സന്ധ്യയ്‌ക്ക് ഈ വൃതം അനുഷ്ഠിക്കുന്നത് അത്യുത്തമം ആണ്ദാരിദ്ര്യം, ദുഃഖ,ശത്രു ദോഷം എന്നിവ നശിക്കും. സന്താന ലാഭം,ഐശ്വര്യം, ആയുസ്സ് എന്നീ ഫലങ്ങളും ലഭിക്കുന്നതാണ്. പ്രാഭാതത്തിൽ ശിവക്ഷേത്ര ദർശനം നടത്തണം. പകൽ സമയം ഉപവാസം അനുഷ്ടിച്ചു കൊണ്ട് പഞ്ചാക്ഷരമന്ത്രം ജപിക്കണം. വൈകുന്നേരവും ശിവക്ഷേത്രദർശനം നടത്തി ശിവമന്ത്രപാരായണതോട് കൂടി വേണം വ്രതസമാപ്തി വരുത്തേണ്ടത്പുണർതം, പൂയം, ആയില്യം, മകം, പൂരം, അനിഴം, തൃക്കേട്ട, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, രേവതി എന്നീ നക്ഷത്രങ്ങങ്ങളിലും, ഉത്രം ആദ്യ കാലും, വിശാഖം അവസാനകാലിലുംജനിച്ചവരും ഈ ശിവരാത്രി വൃതം ആചരിക്കുന്നത് അവരുടെ ഇപ്പോഴത്തെ ദുരിതങ്ങൾ കുറയാൻ ഉപകാരപ്പെടും.......
ജയറാണി ഈ വി . പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷംസംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാനവിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
Read more at: https://janamtv.com/80659591/
2023 ഫെബ്രുവരി 18- മഹാശിവരാത്രി
മഹാശിവരാത്രി വീട്ടിൽ എങ്ങനെ ആഘോഷിക്കാം?
മഹാശിവരാത്രി വീട്ടിൽ എങ്ങനെ ആഘോഷിക്കാം എന്നതിന്റെ ഘട്ടങ്ങൾ ഇതാ .
- നേരത്തെ എഴുന്നേറ്റു കുളിക്കണം.
- അടുത്തുള്ള ശിവക്ഷേത്രങ്ങള്‍ സന്ദർശിക്കുക.
- കഴിയുമെങ്കിൽ മഹാശിവരാത്രി വ്രതം നോക്കൂ .
- മഹാശിവരാത്രിആഘോഷിക്കുന്ന സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കണ്ടെത്തി അവരോടൊപ്പം ദിവസം ആചരിക്കാൻ ശ്രമിക്കുക.
- മഹാശിവരാത്രിആഘോഷങ്ങളിൽ ധ്യാനത്തിന് വലിയ പങ്കുണ്ട് .
- നിങ്ങളുടെ വീടിനടുത്ത് നടക്കുന്ന മഹാശിവരാത്രി പൂജയിൽ പങ്കെടുക്കുക.
- കഴിയുമെങ്കിൽ രാത്രി മുഴുവൻ ഉണർന്നിരിക്കുക. നിങ്ങൾക്ക് മന്ത്രങ്ങൾ ഉരുവിടുകയും ആത്മീയ കഥകൾ കേൾക്കുകയും ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്യാം (പല ക്ഷേത്രങ്ങളും രാത്രി മുഴുവൻ തുറന്നിരിക്കും).