ശരണമുഖരിതം ശബരിമല പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം சரணமுகரிதம் சபரிமலை பொன்னம்பலமேட்டில் மகரஜோதி ஏற்றி லட்சக்கணக்கான பக்தர்களுக்கு தரிசன வாய்ப்பு

Sharanamukharitham Sabarimala, Makar Jyoti lit up at Ponnambalamedu, providing darshan opportunities for lakhs of devotees

ശരണമുഖരിതം ശബരിമല  പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം சரணமுகரிதம் சபரிமலை பொன்னம்பலமேட்டில் மகரஜோதி ஏற்றி  லட்சக்கணக்கான பக்தர்களுக்கு தரிசன வாய்ப்பு

ശരണമുഖരിതം ശബരിമല, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം

சரணமுகரிதம் சபரிமலை, பொன்னம்பலமேட்டில் மகரஜோதி ஏற்றி, லட்சக்கணக்கான பக்தர்களுக்கு தரிசன வாய்ப்பு

ಶರಣಮುಖಾರಿಂ ಶಬರಿಮಲೆ, ಪೊನ್ನಂಬಲಮೇಡುವಿನಲ್ಲಿ ಮಕರ ಜ್ಯೋತಿ ಬೆಳಗಿದ್ದು, ಲಕ್ಷಾಂತರ ಭಕ್ತರಿಗೆ ದರ್ಶನ ಅವಕಾಶ ಕಲ್ಪಿಸಿದೆ.

ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യമായി. പന്തളം കൊട്ടാരത്തിൽ നിന്നെത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് മകരവിളക്ക് തെളിഞ്ഞത്, ആയിരക്കണക്കിന് ഭക്തർ ഈ പുണ്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു

പമ്പ: ഭക്തലക്ഷങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പറണശാലകൾ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു.

തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി. പന്തളം കൊട്ടാരത്തിൽ നിന്ന്‌ എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിഞ്ഞതോടെ വിശ്വാസികൾ ദർശനപുണ്യം നേടി.

അയ്യപ്പഭക്തർക്ക് മണ്ഡലകാലം വ്രതശുദ്ധിയുടെ കാലം കൂടെയാണ്. നാല്പത്തൊന്ന് ദിവസം വ്രതമെടുത്ത് മല കയറുന്ന ഓരോ ഭക്തനും ഞാൻ നീ തന്നെയാകുന്നുവെന്ന വലിയ തത്വം മനസിലാക്കി മലയിറങ്ങുന്നു. ഓരോ മനുഷ്യനിലുമുള്ള അക്രമവാസനയുള്ള പുലിയെ അടക്കി അവനെ ശാന്തസ്വരൂപനാക്കിയ    അയ്യപ്പൻ. രാജാവായി വാഴാൻ ആഗ്രഹിച്ചവരോട് തന്റെ അവതാര ലക്ഷ്യം പൂർത്തിയായെന്ന് വ്യക്തമാക്കി തപസിലിരിക്കുന്ന പുണ്യമല.

മണ്ഡലവിളക്ക് ദിവസം അവിടെ അയ്യനെ കാണാൻ വരുന്ന ഭക്തരുടെ എണ്ണവും കുറവല്ല. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കുന്നത് പുണ്യമായാണ്  ഭക്തർ കരുതുന്നത്. ആ പുണ്യദർശനം വഴി ജീവനും ആത്മാവിനും മോക്ഷം ലഭിച്ചതായി കണക്കാക്കുന്നു. തന്റെ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നതിനായി ഭഗവാൻ പ്രത്യക്ഷപ്പെടുന്നതാണ് ആ ദിവ്യപ്രകാശമെന്നാണ് വിശ്വാസം. അത് ദർശിക്കുക വഴി ആത്യന്തിക ആത്മീയ അനുഭവത്തിലെത്താണ് ഓരോ വിശ്വാസിയും എത്തുന്നത്.  

https://lordayyappaswamy.in/