തുലാമാസ പൂജകൾക്കായി ശബരിമല നട 2025 ഒക്‌ടോബർ 17 ന് തുറക്കും Sabarimala temple to open on 17th for Thulam pujas सबरीमाला मंदिर 17 तारीख को थुलम पूजा के लिए खुलेगा

Sabarimala temple to open on 17th for Thulam pujas

തുലാമാസ പൂജകൾക്കായി ശബരിമല നട 2025   ഒക്‌ടോബർ   17 ന്   തുറക്കും  Sabarimala temple to open on 17th for Thulam pujas  सबरीमाला मंदिर 17 तारीख को थुलम पूजा के लिए खुलेगा

തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് തുറക്കും......

 ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് വെള്ളിയാഴ്ച വൈകിട്ട് 4ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി. നടതുറന്ന് ദീപം തെളിയിക്കും.

തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള  നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്‌ട്രപതി ദൗപതി മുർമു ശബരിമല ദർശനം നടത്തും.

രാഷ്‌ട്രപതിയെ വരവേൽക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ട്. ഒക്ടോബർ 21നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.......