മനസ്സിനെ ശാന്തിയാക്കുന്ന യേശുദാസിന്റെ അയ്യപ്പഭക്തി ഗാനങ്ങള്‍

മനസ്സിനെ ശാന്തിയാക്കുന്ന യേശുദാസിന്റെ അയ്യപ്പഭക്തി ഗാനങ്ങള്‍

1) ഏഴാഴികൾ ചൂഴും
Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
Film/album: 
അയ്യപ്പഭക്തിഗാനങ്ങൾ

ഏഴാഴികൾ ചൂഴും ഊഴിയില്‍ ഇതുപോല്
ഏഴകൾക്കൊരു ദൈവമുണ്ടോ (2)
ഏഴുമേഴും ലോകം കാത്തു പൊന്മലയില്
വാഴുമയ്യപ്പ ശരണം
ധര്മ്മ്ശാസ്താവേ ശരണം
ഏഴാഴികൾ..
ആഴികൾക്കേഴിനും അക്കരെ വാഴും നിൻ
ആശ്രിതരിവിടെ വരുന്നൂ
ആനന്ദചിത്തനാം നീ ഒഴിഞ്ഞീ പാരില്‍ അശരണര്ക്കാോരുണ്ടു ശരണം (2)അയ്യപ്പാ
അഗതികൾക്കാരുണ്ടു ശരണം
-ഏഴാഴികൾ....
കാട്ടിലൂടെ വരും ഏഴകൾ നിൻ ഏഴു
കോട്ടകൾ കടന്നു വരുന്നൂ
കൂറോടു കൂടിയ ഭക്തകുചേലരെ മറോടണപ്പവൻ നീ താൻ (2)
അയ്യപ്പ
മാധവസുതനാം നീ താൻ
-ഏഴാഴികൾ....

2) പമ്പയിൽ കുളി കഴിച്ചു

Music: 

വി ദക്ഷിണാമൂർത്തി

Lyricist: 

ടി കെ ആർ ഭദ്രൻ

Singer: 

കെ ജെ യേശുദാസ്

Raaga: 

യമുനകല്യാണി

Film/album: 

അയ്യപ്പഭക്തിഗാനങ്ങൾ

 

പമ്പയില്‍‍ കുളി കഴിച്ചു പതിനെട്ടു പടി കേറി
പവിത്രമാം സന്നിധിയില്‍ ചെന്നൂ ഞാൻ!
പന്തളരാജകുമാരൻ ഹരിഹരതനയന്റെ
പുണ്യവിഗ്രഹം കണ്ടൂ ഞാൻ!
പുണ്യ വിഗ്രഹം കണ്ടു
-പമ്പയില്‍....

പാരിജാതപ്പൂക്കൾ പോലെ പ്രഭതൂകും വിളക്കുകൾ
പ്രകാശധാരയാലൊരു പാല്‍ക്കടല്‍ തീര്‍ക്കെ
തങ്കഭസ്മത്താല്‍ തിളങ്ങും പന്തളപ്പൊങ്കുടത്തിന്റെ
തങ്കവിഗ്രഹം കണ്ടൂ ഞാൻ
തങ്കവിഗ്രഹം കണ്ടൂ

--പമ്പയില്‍...

തിങ്കൾക്കല ചൂടുമീശൻ തിരുമകനയ്യപ്പന്റെ (2)
തിരുനാമം ഭക്തജനം വിളിച്ചു നില്‍ക്കെ
വര്‍ണ്ണപുഷ്പസഞ്ചയങ്ങൾ ദിവ്യഹാരങ്ങൾ ചാര്‍ത്തീടും
സ്വര്‍ണ്ണവിഗ്രഹം കണ്ടൂ ഞാൻ
സ്വര്‍ണ്ണവിഗ്രഹം കണ്ടു

-പമ്പയില്‍....

3) നിന്നെക്കണ്ടു കൊതി തീർന്നൊരു

Music: 

വി ദക്ഷിണാമൂർത്തി

Lyricist: 

ടി കെ ആർ ഭദ്രൻ

Singer: 

കെ ജെ യേശുദാസ്

Film/album: 

അയ്യപ്പഭക്തിഗാനങ്ങൾ

നിന്നെക്കണ്ടു കൊതി തീർന്നൊരു

Music: 

വി ദക്ഷിണാമൂർത്തി

Lyricist: 

ടി കെ ആർ ഭദ്രൻ

Singer: 

കെ ജെ യേശുദാസ്

Film/album: 

അയ്യപ്പഭക്തിഗാനങ്ങൾ

നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ
നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ
നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ
നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

--നിന്നെക്കണ്ടു.....

കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം
കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം
കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍
മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാൻ വീണ്ടും

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

---നിന്നെക്കണ്ടു....

ഒരിയ്ക്കല്‍ നിന്മല പൊന്മല പൂകിയ ഭക്തനു വീണ്ടും
ഒരുക്കമല്ലെ ഭഗവാനേ പൊൻപടികൾ കേറീടാൻ
തുടിച്ചിടും നിൻ ചൈതന്യ പാലാഴിയിലെ-പൂന്തേൻ
തിരകളില്‍ മുങ്ങിക്കുളിയ്ക്കുവാൻ കൊതിയില്ലാത്തവരുണ്ടോ

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

---നിന്നെക്കണ്ടു....

സ്വാമി അയ്യപ്പാ ...സ്വാമി അയ്യപ്പാ.....സ്വാമി അയ്യപ്പാ

4)  സത്യമായ പൊന്നു പതിനെട്ടാം പടി

Singer: 

കെ ജെ യേശുദാസ്

സത്യമായപൊന്നും പതിനെട്ടാം പടി
സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2)
ഭക്തവത്സലൻൻ ഭഗവാൻ അയ്യപ്പന്റെ
ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി
-സത്യമായ....
ഭക്തിയോടെ നാളികേരമുടച്ചൂ -പാദം
തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ (2)
ഇപ്പടികളേറീടുമ്പോൾ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം
---സത്യമായ...
പച്ചപ്പച്ചമുത്തുമാല പവിഴമാല
രത്നമാല ചാർത്തി മുത്തു മണിപീഠത്തിൽ
അച്യുതഗൌരീശ പുത്രനയ്യനയ്യപ്പൻ (2)
സച്ചിദാനന്ദനിരിപ്പൂ സർവ്വേശ്വരൻ
സത്യധർമ്മപാലകനാം നിത്യനിർമ്മലൻ


- --സത്യമായ

5) അഭിരാമശൈലമേ


അഭിരാമശൈലമേ മലയാചലത്തിലെ
അനവദ്യദേവാലയമേ
അഖിലാണ്ഡനായകന്‍ ഹരിഹര നന്ദനന്
അയ്യപ്പസ്വാമിതന്‍ ആസ്ഥനമേ-ശ്രീ
ശബരീ ശൈലമേ
-അഭിരാമശൈലമേ
ഉലകങ്ങളുണര്ത്തീ്ടും ശരണസംകീര്ത്ത നം
ഉയരുന്ന നാദാലയമേ
ഉച്ചനീചത്വങ്ങള്‍ ഒന്നുമില്ലാതുള്ള (2)
ഉത്തമസ്നേഹാലയമേ
ഉജ്ജ്വല ഗീതാലയമേ
-അഭിരാമ ശൈലമേ...
സമഭാവസുന്ദര സമത്വ സമ്മോഹന
സമ്പൂജ്ജ്യ ധര്മ്മാസലയമേ
സഹ്യന്റെ സാന്ദ്ര സിന്ദൂരതിലകമേ (2)
ഭക്തന്റെ രക്ഷാലയമേ
മുക്തിതന്‍ മുഗ്ദ്ധാലയമേ -അഭിരാമശൈലമേ...

കാശിരാമേശ്വരം

കാശിരാമേശ്വരം
കാശിരാമേശ്വരം പാണ്ടി മലയാളം
അടക്കിവാഴും ഭഗവാനേ
ഭാര്ഗ്ഗാവക്ഷേത്രം കണികണ്ട പാവന
ഭാഗ്യ വേദാഗാമ മുത്തേ (2)
ധര്മ്മവശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം
----കാശിരാമേശ്വരം....
പുല്ക്കൊ ടിയും പൊന്നാലവട്ടം വീശും
പുലിയും പ്രണമിയ്ക്കും പൊൻപദാംഭോരുഹം (2)
പുത്രനായ് വന്നു നീ.....
പുത്രനായ് വന്നു നീ പന്തളഭൂപന്്
പുണ്യയായി ഭൂമി പൂജാര്ഹതയായ്
--- കാശിരാമേശ്വരം.....
ധര്മ്മാശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം
പത്തുമെട്ടും പടി പൊൻപടി കേറിയാല്
ഭക്ത്തന്റെ ലക്ഷ്യമാം പൊന്നമ്പല മല (2)
പദ്മരാഗപ്രഭാപൂരം പരത്തുമാ
പദ്മപാദം പരം ഭാഗ്യസന്ദായകം
--കാശിരാമേശ്വരം.....
ധര്മ്മദശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം (2)
അയ്യപ്പസ്വാമി ശരണം

6)  കാട്ടിലുണ്ട് വന്യമൃഗങ്ങൾ


Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
Film/album: 
അയ്യപ്പഭക്തിഗാനങ്ങൾ

ട്ടിലുണ്ട് വന്യമൃഗങ്ങൾ
കാട്ടാനകൾ കടുവാപുലികൾ
കൂട്ടമോടെ വരുന്ന നേരം
കൂട്ടിനാരുണ്ടയ്യപ്പാ
കൂടെ വരൂ അയ്യപ്പാ-ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ
---കാട്ടിലുണ്ട്...
സ്വാമിയേ അയ്യപ്പോ (4)
തലയില്‍ പള്ളിക്കെട്ടുകൾഊണ്ടേ (2)
തറയില്‍ കല്ലുകൾ മുള്ളുകൾ ഉണ്ടേ
തടി തളരാകെ അടിപതറാതെ (2)
തുണയായ് നില്ക്കതണമയ്യപ്പാ
താണുതരൂ അയ്യപ്പ-ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ
----കാട്ടിലുണ്ട്....
സ്വാമിയേ അയ്യപ്പോ (4)
കാടും മലയും നിന്നുടെ രാജ്യം
കാലം വന്നാല്‍ ഞങ്ങടെ രാജ്യം
കരിയുടെ മേലെ നരിയുടെ മേലേ
സവാരി ചെയ്യും അയ്യപ്പാ
കാഴ്ച തരൂ അയ്യപ്പാ -ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ
---കാട്ടിലുണ്ട്....
സ്വാമിയേ....... ശരണമയ്യപ്പാ....(4)

കല്ലോ കനിവാകും


Music: 
എം കെ അർജ്ജുനൻ
Lyricist: 
ചുനക്കര രാമൻകുട്ടി
Singer: 
കെ ജെ യേശുദാസ്

7) കല്ലോ കനിവാകും


കാട്ടുമുള്ളോ മലരാകും
പുലിയോ തുണയാകും കാടു പൂങ്കാവനമാകും
പള്ളിക്കെട്ടും കെട്ടിപ്പാടിത്തുള്ളി വരുന്നൊരു ഭക്തര്ക്ക് 
സ്വാമി ശരണം അയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ
--കല്ലോ....
എരുമേലില്‍ പേട്ട തുള്ളുമ്പോൾ
പേരൂര്‍ തോട്ടില്‍ വന്നു മുങ്ങുമ്പോൾ
കല്ലിട്ടു കല്ലിടാം കുന്നു കയറുമ്പോൾ
കഠിനമാം കരിമല വന്നു കയറുമ്പോൾ
കഠിനമാം കരിമല വന്നു കയറുമ്പോൾ
-കല്ലോ....
പമ്പാനദിയില്‍ നീരാടുമ്പോൾ
നീലിമലയില്‍ ചെന്നു കയറുമ്പോൾ
ശരംകുത്തിയാലില്‍ ശരമെറിയുമ്പോൾ
പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ (2)
പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ
--കല്ലോ....

8) ഷണ്മുഖസോദരാ അയ്യപ്പാ
Music: 
എം കെ അർജ്ജുനൻ
Lyricist: 
ചുനക്കര രാമൻകുട്ടി
Singer: 
കെ ജെ യേശുദാസ്
Film/album: 
അയ്യപ്പഭക്തിഗാനങ്ങൾ

ഷണ്മുഖസോദരാ അയ്യപ്പാ മോഹിനീ നന്ദനാ അയ്യപ്പാ (2)
കരുണക്കടലേ അയ്യപ്പാ പുലിവാഹനനേ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ ശരണം(2)
സ്വാമിയേ ശരണം
ഷണ്മുഖസോദരാ....
ഉരുകുന്ന ഹൃദയത്തിൻ കുളിര്‍ നീയല്ലൊ
കരകാണാത്താഴിയില്‍ ഗതി നീയല്ലോ (2)
തുണയാണല്ലോ....
തുണയാണല്ലോ കനിവാണല്ലോ നരജന്മസുകൃതം നിൻ
കൃപയാണല്ലോ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ ശരണം (2)
സ്വാമിയേ ശരണം
ഷണ്മുഖസോദരാ.....
വിടരുന്ന മലരിന്റെ മധു നീയല്ലോ
വിരിയുന്ന ജീവന്റെ വിധി നീയല്ലോ (2)
മഴ നീയല്ലോ...
മഴ നീയല്ലൊ വെയില്‍ നീയല്ലോ
ഋതുഭേദം മണ്ണില്‍ നിൻ കനിവാണല്ലൊ
അയ്യപ്പാ ശരണം....
ഷണ്മുഖസോദരാ....
അയ്യാപ്പാ ശരണം.....

9)  സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ
Music: 
ആലപ്പി രംഗനാഥ്
Lyricist: 
ആലപ്പി രംഗനാഥ്
Singer: 
കെ ജെ യേശുദാസ്
Film/album: 
അയ്യപ്പഭക്തിഗാനങ്ങൾ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി ശബരിമലസ്വാമീ
ബ്രഹ്മയാമത്തിൽ പൂജാക്ഷേത്രത്തിൻ പൊൻ‌നടയിൽ ഞാനിരുന്നൂ
ബ്രഹ്മയാമത്തിൽ പൂജാക്ഷേത്രത്തിൻ പൊൻ‌നടയിൽ ഞാനിരുന്നൂ
പൊന്നമ്പലവാസൻ അയ്യപ്പൻ തന്റെ പുണ്ണ്യാക്ഷരമന്ത്രം പാടീ
പൊന്നമ്പലവാസൻ അയ്യപ്പൻ തന്റെ പുണ്ണ്യാക്ഷരമന്ത്രം പാടീ-
യേതോ നിർവൃതി ഞാൻ നേടീ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി ശബരിമലസ്വാമീ
മനുഷ്യനൊന്നാണെന്ന സത്യം എന്റേ മണികണ്ഠസ്വാമി അരുൾചെയ്തൂ
മനുഷ്യനൊന്നാണെന്ന സത്യം എന്റേ മണികണ്ഠസ്വാമി അരുൾചെയ്തൂ
മതമാത്സര്യങ്ങൾ ഇവിടെ വേണ്ടെന്ന മഹിതോപദേശം ഞാൻ കേട്ടൂ
മതമാത്സര്യങ്ങൾ ഇവിടെ വേണ്ടെന്ന മഹിതോപദേശം ഞാൻ കേട്ടൂ
മഹിതോപദേശം ഞാൻ കേട്ടൂ
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി ശബരിമലസ്വാമീ
സാരോപദേശങ്ങളിന്നെന്റെനാദത്തിൻ ആദ്യാക്ഷരങ്ങൾ പകർന്നൂ
സാരോപദേശങ്ങളിന്നെന്റെനാദത്തിൻ ആദ്യാക്ഷരങ്ങൾ പകർന്നൂ
ഈ വിശ്വമാകെ ഞാൻ പാടുംഭഗവാന്റെ തേജസരൂപം പകർത്തും
ഈ വിശ്വമാകെ ഞാൻ പാടുംഭഗവാന്റെ തേജസരൂപം പകർത്തും
മനസ്സിന്റെ പൂവണിയിൽ ഞാൻ പ്രതിഷ്ഠിക്കും
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ
ജപമാലയല്ലെന്റെ കൈകളിൽ മന്ത്ര ശ്രുതിമീട്ടും തമ്പുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി ശബരിമലസ്വാമീ.

10 )  വൃശ്ചികമാസം പിറന്നാലോ

Music: 

എം കെ അർജ്ജുനൻ

Lyricist: 

ചുനക്കര രാമൻകുട്ടി

Singer: 

കെ ജെ യേശുദാസ്

Film/album: 

അയ്യപ്പഭക്തിഗാനങ്ങൾ

വൃശ്ചികമാസം പിറന്നാലോ
രുദ്രാക്ഷ മാലയണിയേണം (2)
നൊയ്മ്പുകൾ നോക്കിക്കെട്ടും കെട്ടി
ശബരിമലയില്‍ പോകേണം

എരുമേലില്‍ ചെന്നു പേട്ട തുള്ളണം
പേരൂര്‍ തോട്ടില്‍ കുളിച്ചുപിന്നെ... (2)
അഴുതയില്‍ മുങ്ങാം കല്ലെടുക്കാം...
അഴുതയില്‍ മുങ്ങാം കല്ലെടുക്കാം
കല്ലിട്ടു കല്ലിടാംകുന്നു കയറാം....
കല്ലിട്ടു കല്ലിടാം കുന്നു കയറാം(2)

സംഘം: സ്വാമിയേ ശരണം ശരണം താ
അയ്യപ്പ ശരണം ശരണം താ
ഹരിഹരസുതനേ അയ്യപ്പാ
പാപമോചനാ ശരണം താ

വൃശ്ചിക മാസം....

പടിപതിനെട്ടും കടന്നു ചെന്നു
ഹരിഹരസുതനെ തൊഴുതു നിന്നാല്‍ (2)
ഹൃദയത്തില്‍ കരുണാജലം നിറയും...
ഹൃദയത്തില്‍ കരുണാജലം നിറയും

സ്വാമിയേ ശരണം അയ്യപ്പാ (3)

സംഘം: സ്വാമിയേ ശരണം ശരണം താ
അയ്യപ്പ ശരണം ശരനം താ
ഹരിഹരസുതനേ അയ്യപ്പാ
പാപമോചനാ ശരണം താ...

വൃശ്ചിക മാസം...

സംഘം:സ്വാമിയെ ശരണം ശരണം താ...

https://lordayyappaswamy.in/