*വിഷ്ണുമായയിൽപിറന്ന*
Music:
കെ ജി ജയൻ
Lyricist:
ബിച്ചു തിരുമല
Singer:
കെ ജി ജയൻ
*Film/album: അയ്യപ്പസുപ്രഭാതം*
വിഷ്ണുമായയിൽ പിറന്ന വിശ്വരക്ഷകാ
വില്വഭക്ത സദൃശനയന ശരണമേകണേ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
ശരവണഭവ സഹജവരദാ ശരണമേകണേ
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
ശബരി ശൈല ഹൃദി നിവാസ ശങ്കരാത്മജാ
ശാപമോക്ഷദായകനേ ശരണമേകണേ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണുമായയിൽ...)
വ്രതവിശുദ്ധരായി നിന്റെ ജ്യോതി കാണുവാൻ
ഇരുമുടിയും ശരവുമേന്തി ഞങ്ങൾ വരുമ്പോൾ(2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണൂമായയിൽ...)
അഭയവരദനായ നിന്റെ തിരുനട തന്നിൽ
അഗതികളായ് ആശ്രിതരായ് ഞങ്ങൾ വരുമ്പോൾ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണുമായയിൽ...)
ഭക്തിയെന്ന നെയ് നിറഞ്ഞ ഹൃദയനാളിയിൽ
ശരണഘോഷമുദ്രയുമായ് ഞങ്ങൾ വരുമ്പോൾ (2)
സ്വാമി ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
(വിഷ്ണുമായയിൽ...)
2)
അച്ഛനൊരു മലയുണ്ട്...
കലാഭവൻ മണി & കോറസ
*അച്ഛനൊരു മലയുണ്ട്, കൈലാസം*
*അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല*
*ഏട്ടനൊരു മലയുണ്ട്, പഴനിമല* *എന്നയ്യനൊരു മലയുണ്ട് ശബരിമല*
*അച്ഛനൊരു മലയുണ്ട്, കൈലാസം*
*അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല*
*ഏട്ടനൊരു മലയുണ്ട്, പഴനിമല* *എന്നയ്യനൊരു മലയുണ്ട് ശബരിമല*
അച്ഛനൊരു നാമമുണ്ട്, നീലകണ്ഠൻ
അമ്മയ്ക്കൊരു നാമമുണ്ട്, നാരായണ
ഏട്ടനൊരു നാമമുണ്ട്, ഹരോഹര
അയ്യനൊരു നാമമുണ്ട് ശരണമയ്യ
അച്ഛനൊരു നാമമുണ്ട്, നീലകണ്ഠൻ
അമ്മയ്ക്കൊരു നാമമുണ്ട്, നാരായണ
ഏട്ടനൊരു നാമമുണ്ട്, ഹരോഹര അയ്യനൊരു നാമമുണ്ട് ശരണമയ്യ
അച്ഛനൊരു വസ്ത്രമുണ്ട്, പുലിത്തോല്
അമ്മയ്ക്കൊരു വസ്ത്രമുണ്ട്, പിതാംബരം
ഏട്ടനൊരു വസ്ത്രമുണ്ട്, കാവി വസ്ത്രം എന്നയ്യനൊരു വസ്ത്രമുണ്ട് കറുപ്പുവസ്ത്രം
അച്ഛനൊരു വസ്ത്രമുണ്ട്, പുലിത്തോല്
അമ്മയ്ക്കൊരു വസ്ത്രമുണ്ട്, പിതാംബരം
ഏട്ടനൊരു വസ്ത്രമുണ്ട്, കാവി വസ്ത്രം എന്നയ്യനൊരു വസ്ത്രമുണ്ട് കറുപ്പുവസ്ത്രം
അച്ഛനൊരു വാഹനമായി കാളയുണ്ട്
അമ്മയ്ക്കൊരു വാഹനമായി ഗരുഡനുണ്ട്
ഏട്ടനൊരു വാഹനമായി മയിലുമുണ്ട്
എന്നയ്യനൊരു വാഹനമായ് പുലിയുമുണ്ട്
അച്ഛനൊരു വാഹനമായി കാളയുണ്ട്
അമ്മയ്ക്കൊരു വാഹനമായി ഗരുഡനുണ്ട്
ഏട്ടനൊരു വാഹനമായി മയിലുമുണ്ട്
എന്നയ്യനൊരു വാഹനമായ് പുലിയുമുണ്ട്
(അയ്യാ പൊന്നയ്യപ്പാ ശരണം)
*അച്ഛനൊരു വിശേഷമായി, ശിവരാത്രി*
*അമ്മയ്ക്കൊരു വിശേഷമായി, ഏകാദശി*
*ഏട്ടനൊരു വിശേഷമായി, കാർത്തിക വിളക്ക്*
*അയ്യനൊരു വിശേഷമായ് മകരവിളക്ക്*
*അച്ഛനൊരു വിശേഷമായി, ശിവരാത്രി*
*അമ്മയ്ക്കൊരു വിശേഷമായി, ഏകാദശി*
*ഏട്ടനൊരു വിശേഷമായി, കാർത്തിക വിളക്ക്* *അയ്യനൊരു വിശേഷമായ് മകരവിളക്ക്*
*അച്ഛനൊരു മലയുണ്ട്, കൈലാസം*
*അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല*
*ഏട്ടനൊരു മലയുണ്ട്, പഴനിമല*
*എന്നയ്യനൊരു മലയുണ്ട്, ശബരിമല*

3)
Music:
ഗംഗൈ അമരൻ
Lyricist:
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Singer:
കെ ജെ യേശുദാസ്
Film/album:
അയ്യപ്പ ഗാനങ്ങൾ
ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2)
നീലിമലയിലും തന്തന തന്തന - ഉദയാസ്തമയങ്ങള്‍ തന്തന തന്തന
നീലിമലയിലും ഉദയാസ്തമയങ്ങള്‍ നിറമാല ചാര്‍ത്തും കരിമലയില്‍
അയ്യപ്പാ നിന് ശരണം അടിയനെന്നും ശരണം
സ്വാമിയപ്പാ ശരണമപ്പാ പമ്പാവാസനെ ശരണമപ്പാ
സ്വാമിയപ്പാ ശരണമപ്പാ പന്തളവാസനെ ശരണമപ്പാ (ആന)
നിന്‍തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍
സ്വാമിയെ ശരണം അയ്യപ്പ ശരണം
സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍
സ്വാമിയെ ശരണം അയ്യപ്പ ശരണം
നിന്‍തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍
സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍
അളവറ്റ മോഹമുണ്ടടിയന്നു വേണ്ടതു അവിടുത്തെ കാരുണ്യം മാത്രമപ്പാ
സ്വാമി തിന്തകത്തോം - തിന്തകത്തോം
അയ്യപ്പ തിന്തകത്തോം - തിന്തകത്തോം (സ്വാമി)
ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2)
ശാപമോക്ഷത്തിന് കഥ പറയുന്നൊരാ ശബരീപീഠം വണങ്ങാനും
സ്വാമിയെ ശരണം അയ്യപ്പ ശരണം
ശരംകുത്തിയാലിനു ചുറ്റും വലംവച്ചു അകതാരില്‍ നിര്‍വൃതി നേടാനും
സ്വാമിയെ ശരണം അയ്യപ്പ ശരണം
ശാപമോക്ഷത്തിന് കഥ പറയുന്നൊരാ ശബരീപീഠം വണങ്ങാനും
ശരംകുത്തിയാലിനു ചുറ്റും വലംവച്ചു അകതാരില്‍ നിര്‍വൃതി നേടാനും
അളവറ്റ മോഹമുണ്ടടിയന്നു വേണ്ടതു അവിടുത്തെ കാരുണ്യം മാത്രമപ്പാ
സ്വാമി തിന്തകത്തോം - തിന്തകത്തോം
അയ്യപ്പ തിന്തകത്തോം - തിന്തകത്തോം (സ്വാമി)(ആനയിറങ്ങും)
4)
മന്ദാരം മലര്‍മഴ ചൊരിയും
Music:
ഗംഗൈ അമരൻ
Lyricist:
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Singer:
കെ ജെ യേശുദാസ്
Film/album:
അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
മന്ദാരം മലര്‍മഴ ചൊരിയും പാവനമാം നടയില്‍
കര്‍പ്പൂരം കതിരൊളി വീശും നിന് തിരുസന്നിധിയില്‍
ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ
ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ
(മന്ദാരം...)
പൂക്കാലം താലമെടുക്കും കാനനമേഖലയില്‍
തീര്‍ത്ഥംപോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍
അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം
അകതാരില്‍ നിന് രൂപം നിറയേണമയ്യാ
(മന്ദാരം...)
തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍
അവിരാമം നെയ്ത്തിരിനാളം തെളിയുന്ന തിരുനടയില്‍
തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം
തവരൂപം കാണാനെന്നും മോഹം അയ്യനേ
(മന്ദാരം...)