മണ്ഡല-മകരവിളക്ക് തീര്‍ത്ഥാനട   കാലത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രം ഞായറാഴ്ച തുറന്നു

Sabarimala Ayyappa temple opens for Mandala-Makaravilakku pilgrimage 2025 2026

മണ്ഡല-മകരവിളക്ക്  തീര്‍ത്ഥാനട   കാലത്തിനായി  ശബരിമല അയ്യപ്പ ക്ഷേത്രം ഞായറാഴ്ച തുറന്നു

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനായി കേരളത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രം ഞായറാഴ്ച തുറന്നു.

വ്രതശുദ്ധിയുടെ പുണ്യവുമായി ഒരു മണ്ഡലകാലം കൂടി ഇന്ന് വൃശ്ചികം ഒന്ന്. ഇനി പ്രഭാതങ്ങൾക്കും ശരണം വിളിയുടെ ശംഖൊലികൾ.ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്.കലിയുഗവരദനായ ശ്രീധര്‍മ്മ ശാസ്താവിന്റെ പുണ്യദര്‍ശനം നേടാന്‍ വ്രതമെടുത്ത് മലചവിട്ടാന്‍ തയ്യാറെടുക്കുകയാണ് ഓരോ ഭക്തരും.നാം ആരെ കാണാനായി പോകുന്നുവോ അതു നാം തന്നെയാണ് എന്ന പ്രപഞ്ച സത്യം തേടിയുള്ള പ്രയാണമായിരിക്കും ഇനിയുളള 41 നാളുകൾ

തന്ത്രി കണ്ഠര്‍ മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ, ഇപ്പോഴത്തെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി വൈകുന്നേരം 5 മണിക്ക് ക്ഷേത്രം തുറന്ന് ആചാരപരമായ വിളക്ക് കൊളുത്തി. ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷം, ഭക്തർക്ക് പതിനെട്ടാം പടിയിൽ (പതിനെട്ടാം പടിയിൽ) കയറി ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവാദം നൽകി.

വൃശ്ചികമാസം ആരംഭിക്കുന്ന തിങ്കളാഴ്ചയാണ് തീർത്ഥാടനം ആരംഭിക്കുന്നത്. വെർച്വൽ ക്യൂ സംവിധാനം സജീവമാണ്, സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ശരണം വിളികളാല്‍ മുഖരിതം, ശബരിമല നട തുറന്നു, ഇനി മണ്ഡല - മകര വിളക്ക് തീര്‍ഥാടന കാലം

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു

പത്തനംതിട്ട: ശബരിമല മണ്ഡല - മകര വിളക്ക് തീര്‍ഥാടന കാലത്തിന് തിങ്കളാഴ്ച തുടക്കമാകും. മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്ക് തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു.

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കര്‍ണങ്ങളിലേക്ക് തന്ത്രി പകര്‍ന്നു നല്‍കി. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിച്ചു.

പുതിയ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നിന് തിങ്കളാഴ്ച നട തുറക്കുക. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ അയ്യപ്പന്മാരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിട്ട് തുടങ്ങിരുന്നു. തീര്‍ത്ഥാടന കാലത്ത് ഇത്തവണ വെര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70000 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക. 20,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് വഴിയും ദര്‍ശനം ലഭിക്കും. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2026 ജനുവരി 14ന് ആണ് മകരവിളക്ക്

മണ്ഡലപൂജയ്ക്കായി ഡിസംബർ 27 വരെ ക്ഷേത്രം തുറന്നിരിക്കും. ഡിസംബർ 30 ന് വീണ്ടും ക്ഷേത്രം തുറക്കും, മകരവിളക്ക് ഉത്സവത്തിനായി ജനുവരി 20 വരെ ദർശനം അനുവദിക്കും. മകരവിളക്ക് ഉത്സവത്തിന് ശേഷം ജനുവരി 20 ന് ക്ഷേത്രം അടച്ചിടും. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രം രാജ്യത്തെ ഏറ്റവും പുരാതനവും പ്രമുഖവുമായ ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ്. നവംബർ പകുതി മുതൽ ജനുവരി പകുതി വരെയുള്ള പ്രധാന തീർത്ഥാടനകാലത്ത്, പ്രത്യേകിച്ച് ഭക്തർ ക്ഷേത്രത്തിൽ തിരക്കേറുന്നു.