പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്
Health Department advises people to be careful not to get water in their noses when diving in the Pamba
ശബരിമല ഭക്തർക്ക് ജലാശയങ്ങളിൽ കുളിക്കുന്നതിന് നിയന്ത്രണം: പമ്പയിൽ മുങ്ങുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്......
- ശബരിമല ഭക്തർക്ക് ജലാശയങ്ങളിൽ കുളിക്കുന്നതിന് നിയന്ത്രണം: പമ്പയിൽ മുങ്ങുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്......
തിരുവനന്തപുരം: അമീബിക് എൻസെഫലൈറ്റിസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ, ശബരിമല ദർശനം നടത്തുന്ന ഭക്തർക്ക് ജലാശയങ്ങളിൽ കുളിക്കുന്നതിന് നിബന്ധനകൾ ഏർപ്പെടുത്തി. പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിർദേശം.പമ്പാനദിയിൽനിന്ന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. - ഇപ്പോൾ നദിയിൽ ഒഴുക്കുള്ളതിനാൽ പ്രശ്നമില്ല ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ നദികളിലും കുളങ്ങളിലും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ കുളിക്കുമ്പോൾ ജാഗ്രത പാലിക്കണം. കുളിക്കാൻ ഉപയോഗിക്കുന്ന തുണി നന്നായി പിഴിഞ്ഞെടുത്ത ശേഷമായിരിക്കണം തലയും മുഖവും തുടയ്‌ക്കേണ്ടത്.......