ശിവാലയ ഓട്ടത്തിന് ഒരുങ്ങാം ശിവരാത്രി 2024
ശിവരാത്രി വരവായി…ശിവാലയ ഓട്ടത്തിന് ഒരുങ്ങാം… വണങ്ങാം ദ്വാദശ രുദ്രന്മാരെ......
ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം -കന്യാകുമാരി ജില്ലകളില്‍ നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം. ഈ വര്‍ഷത്തെ ശിവാലയ ഓട്ടം തുടങ്ങാന്‍ ഇനി മൂന്നു നാള്‍ മാത്രം. വ്യാഴാഴ്ചയാണ് ശിവാലയ ഓട്ടം നടക്കുന്നത്. പിറ്റേന്നാള്‍ മഹാശിവരാത്രി. ഈ അപൂര്‍വ പങ്കെടുക്കുന്ന ശിവഭക്തരെ വരവേല്‍ക്കാന്‍ കന്യാകുമാരി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം -കന്യാകുമാരി ജില്ലകളില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം. കുംഭത്തിലെ മഹാശിവരാത്രിനാളില്‍ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് നഗ്നപാദരായി ശിവഭക്തര്‍ നടത്തുന്ന ദര്‍ശനമാണിത്.
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്,......
തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ 12 ക്ഷേത്രങ്ങളാണ് ശിവാലയ ഓട്ടത്തിന് പ്രസിദ്ധമായവ. ഇതില്‍ പങ്കെടുക്കുന്നവരെ ‘ചാലയം ഓട്ടക്കാര്‍’ എന്നു വിളിക്കുന്നു. ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത ശിവാലയഓട്ടത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ പങ്കെടുക്കാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം തിരുമലയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരാന്‍ ഭീമസേനന്‍ പോയി.
കടുത്ത ശിവഭക്തനായ വ്യാഘ്രപാദന്‍ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണന്‍ നല്‍കിയ 12 രുദ്രാക്ഷങ്ങളുമായി ഭീമന്‍ വീണ്ടും വ്യാഘ്രപാദനു സമീപമെത്തി. മുനി കോപത്തോടെ ഭീമനുനേരെ തിരിഞ്ഞു. ഭീമന്‍ പിന്തിരിഞ്ഞ് ‘ഗോവിന്ദാ’ ‘ഗോപാലാ’ എന്നു വിളിച്ച് ഓടന്‍ തുടങ്ങി. മുനി, ഭീമന്റെ സമീപമെത്തുമ്പോള്‍ ഭീമന്‍ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അവിടെയൊരു ശിവലിംഗം ഉയര്‍ന്നുവരും. മുനി അവിടെ പൂജ നടത്തുമ്പോള്‍ ഭീമന്‍ മുനിയെ വീണ്ടും യാഗത്തിനുപോകാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പിറകേ പോകും. ഭീമന്‍ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. ഒടുവില്‍ 12ാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനം നല്‍കുകയും ചെയ്തു. അങ്ങനെ ഇരുവര്‍ക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യക്തമായി. വ്യാഘ്രപാദന്‍ പിന്നീട് ധര്‍മ്മപുത്രന്റെ യാഗത്തില്‍ പങ്കുകൊണ്ടു. ഭീമന്‍ രുദ്രാക്ഷം നിക്ഷേപിച്ചിടത്ത് സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രിയുടെ അനുബന്ധമായി ശിവാലയ ഓട്ടം നടക്കുന്നത്. ത്രയോദശി നാളിലാണ് ഓട്ടം ആരംഭിക്കുന്നത്. ഉച്ച കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടം തുടങ്ങും.
വെള്ളമുണ്ട് അല്ലെങ്കില്‍ കാവിമുണ്ടാണ് വേഷം. ഓട്ടക്കാര്‍ കൈകളില്‍ വിശറി കരുതും. ദര്‍ശനം നടത്തുന്ന ഓരോ ക്ഷേത്രത്തിലും വിഗ്രഹങ്ങളെ വീശാനാണ് വിശറി. അതിന്റെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും. അവയില്‍ ഒന്നില്‍ പ്രസാദ ഭസ്മമായിരിക്കും. മറ്റേതില്‍ യാത്രയ്‌ക്കാവശ്യമായ പണം കരുതും. ഇങ്ങനെ സംഘമായി ഗോവിന്ദാ ഗോപാല എന്ന നാമം ഉദ്ധരിച്ച് പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലത്തെത്തിയാല്‍ ഓട്ടത്തിന് പരിസമാപ്തിയായി. ശിവാലയ ഓട്ടക്കാര്‍ ദര്‍ശനം നടത്തുന്ന 12 ക്ഷേത്രങ്ങള്‍ ഇവയാണ്......
- തിരുമല ക്ഷേത്രം ത്രിശൂലപാണി ഭാവത്തില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രമാണ് ശിവാലയ ഓട്ടത്തില്‍ ഒന്നാമത്തേത്. തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്‌ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലാണ് ക്ഷേത്രമുള്ളത്
- തിക്കുറിച്ചി ശിവക്ഷേത്രം താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രമുള്ളത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെ. തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ തിക്കുറിച്ചി ക്ഷേത്രത്തിലെത്താം.......
- തൃപ്പരപ്പ് ശിവക്ഷേത്രം കുഴിത്തുറയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരമുണ്ട് തൃപ്പരപ്പിലേക്ക്. കോതയാറിന്റെ തീരത്താണ് ഈ പുരാതന ക്ഷേത്രത്തില്‍ ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ശിവ പ്രതിഷ്ഠ
- തിരുനന്തിക്കര ശിവക്ഷേത്രം നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്രശില്പകലാ രീതിയില്‍ പണിത ഈ ദേവസ്ഥാനത്തില്‍ നന്ദികേശ്വര രൂപത്തിലാണ് ശിവ പ്രതിഷ്ഠ. തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തിരുനന്തിക.
- പൊന്മന ശിവക്ഷേത്രം പൊന്മനയിലെ ശിവന്‍ തീമ്പിലാധിപനാണ്. തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡിലൂടെ സഞ്ചരിച്ചാല്‍ പൊന്മനയിലെത്താം.......
- പന്നിപ്പാകം ശിവക്ഷേത്രം..അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയാണ് ക്ഷേത്രോല്പത്തിക്ക് നിദാനം. ഇവിടെ നിന്ന് ഏറെ ദൂരെയല്ലാതെ കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി പന്നിപ്പാകം ക്ഷേത്രത്തിലെത്താം.
- കല്‍ക്കുളം ശിവക്ഷേത്രം കല്‍ക്കുളം ക്ഷേത്രത്തില്‍ പാര്‍വതീ സമേതനാണ് ശിവന്‍. ശിവാലയ ഓട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം. ഇവിടെ രഥോത്സവവും നടക്കാറുണ്ട്. ആനന്ദവല്ലി അമ്മന്‍ എന്നാണ് പാര്‍വതീദേവി അറിയപ്പെടുന്നത്. പന്നിപ്പാകത്തു നിന്നും കല്‍ക്കുളത്തേക്ക് ആറു കിലോ മീറ്ററാണ് ദൂരം.......
- മേലാങ്കോട് ശിവക്ഷേത്രം കാലകാല രൂപത്തില്‍ ശിവപ്രതിഷ്ഠയുള്ള മേലാങ്കോട്, എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ്. പത്മനാഭപുരത്തു നിന്നും രണ്ട് കിലോമീറ്റര്‍ താണ്ടിയാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.......
- തിരുവിടൈക്കോട് ശിവക്ഷേത്രം...... ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. ഇവിടെയുള്ള നന്ദി വിഗ്രഹത്തിനു ജീവന്‍ വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്ന് വിശ്വാസമുണ്ട്. മേലാങ്കോട്ടു നിന്നും അഞ്ചു കിലോമീറ്ററാണ് തിരുവിടൈക്കോട് ക്ഷേത്രത്തിലേക്കുള്ള ദൂരം.......
- തിരുവിതാംകോട് ശിവക്ഷേത്രം ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണിത്. മൂന്നു ഏക്കറോളം വരും ക്ഷേത്രമിരിക്കുന്ന സ്ഥലം. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.......
- തൃപ്പന്നിക്കോട് ശിവക്ഷേത്രം ദശാവതാരങ്ങളില്‍ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. ദ്വിതല ശ്രീകോവിലാണു ഇവിടെ. കുഴിക്കോട് പള്ളിയാടി വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം......
- തിരുനട്ടാലം ശിവക്ഷേത്രം ശിവാലയ ഓട്ടത്തിലെ അവസാന ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. ശിവപ്രതിഷ്ഠയ്‌ക്കു പുറമേ ഇവിടെ ശങ്കരനാരായണ പ്രതിഷ്ഠയുമുണ്ട്. രണ്ടു വ്യത്യസ്ത കോവിലുകളിലാണ് പ്രതിഷ്ഠകള്‍.......
ശിവലോകത്തിന്റേയും ക്ഷേത്രത്തിന്റേയും കാവലാള്‍......
/ശിവഭഗവാന്‍ നന്ദിയെ അനുഗ്രഹിച്ചു. മറ്റെങ്ങും പോകരുതെന്ന് പറഞ്ഞ് മഹാദേവനെ നോക്കികൊണ്ട് അഭിമുഖമായി കിടക്കാനും ആവശ്യപ്പെട്ടു. ധര്‍മ്മത്തിന്റെ പുറത്താണ് ഭഗവാന്റെ യാത്ര. സത്യം, ധര്‍മ്മം, ദയ, നീതി എന്നിവയാണ് ശിവതത്ത്വങ്ങള്‍. ധര്‍മ്മത്തെ കാളയായിട്ടാണ് പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ളത് ‘ശിവ പാര്‍ഷദന്മാരില്‍ പ്രമുഖനായ നീ പാര്‍വതിദേവിയേയും ചുമലില്‍ വഹിച്ച് പ്രദിക്ഷണം ചെയ്തതിനാല്‍ അതിന്റെ അടയാളമായി എന്നും നിന്റെ കഴുത്തില്‍ ചൈതന്യാനുഗ്രഹ ചിഹ്നമായ ശിവലിംഗം ഉണ്ടാകും.
നിന്റെ പിറക്കും സന്താനപരമ്പരയ്‌ക്കും മുതുകു ഭാഗത്ത് ഇത് ഉണ്ടാകും ഉമാമഹേശ്വരന്‍മാരെ ചുമലില്‍ വഹിച്ചതിനാല്‍ കടുത്ത ഭാരവും നിനക്ക് ചുമക്കാനാകും. അതിനുള്ള കായിക ബലം നിനക്കുണ്ടാകും ”. ശിവഭഗവാന്‍ നന്ദിയെ അനുഗ്രഹിച്ചു. മറ്റെങ്ങും പോകരുതെന്ന് പറഞ്ഞ് മഹാദേവനെ നോക്കികൊണ്ട് അഭിമുഖമായി കിടക്കാനും ആവശ്യപ്പെട്ടു. ധര്‍മ്മത്തിന്റെ പുറത്താണ് ഭഗവാന്റെ യാത്ര. സത്യം, ധര്‍മ്മം, ദയ, നീതി എന്നിവയാണ് ശിവതത്ത്വങ്ങള്‍. ധര്‍മ്മത്തെ കാളയായിട്ടാണ് പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ളത്.
കാളയുടെ നാല് കാലുകള്‍ പ്രതീകാത്മകമായി സത്യം, ധര്‍മ്മ, ദയ, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. മഹാദേവന്റെ മുമ്പില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നന്ദിയെ മറികടന്ന് പോകുവാനോ ക്ഷേത്രങ്ങളില്‍ തിരക്കുള്ള സമയത്ത് നന്ദിയെ മറഞ്ഞ് നിന്ന പ്രാര്‍ത്ഥിക്കാനോ പാടില്ല. നന്ദിക്ക് ശിവനേയും ശിവഭഗവാന് നന്ദീശ്വരനേയും എപ്പോഴും കാണത്തക്ക വിധത്തിലാണ് പ്രതിഷ്ഠനടത്താറുള്ളത് കൊടിമരച്ചുവട്ടിലെ നന്ദി ക്ഷേത്രാധികാരിയാണ്. ലോകനന്മയ്‌ക്കായി സദാജ്ഞാനദീപമായി പ്രകാശിക്കുന്നതുകൊണ്ടും, മഹാദേവനുമായുള്ള ബന്ധത്തിനാലുമാണ് ഈ ശിവപാര്‍ഷദന് നന്ദി എന്ന് പേരുണ്ടായത്.
സമ്പത്ത്, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് നന്ദി. അഹോരാത്രം നമഃശിവായമന്ത്രം ജപിച്ചു കൊണ്ടാണ് കിടപ്പ്. കാതോര്‍ത്തു കിടക്കുന്ന ചെവികളില്‍ പറയുന്ന സങ്കടം ഇരുചെവിയറിയാതെ മഹേശ്വര സമീപം എത്തിക്കുമെന്നാണ് വിശ്വാസം. നന്ദി ജന്മം കൊണ്ട് ഋഷി പുത്രനാണ്. സ്വയം ഋഷീശ്വരനാണ്. ദക്ഷശിഷ്യരില്‍ ഒരുവനുമായിരിന്നു ജ്ഞാനിയും സാത്വികനുമായതിനാല്‍ ദക്ഷനുമായുള്ള സഹവാസം അവസാനിപ്പിച്ച് ശിവസന്നിധിയില്‍ എത്തി ഭഗവാനെ സ്തുതിച്ചു. ‘ദധീചി മുനിയുടെ ശിഷ്യനായ എനിക്ക് എപ്പോഴും അങ്ങയെ കണ്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യമുണ്ടാകണം.’ ഇതുകേട്ട് ഭഗവാന്‍ ‘നീ സദാ എന്റെ മുന്നില്‍തന്നെ ഇരുന്നുകൊള്ളൂ.
എന്റെ ഭൂതങ്ങളുടെ നായകനായി ഇവിടെ വസിക്കുക’ എന്ന് വരംനല്‍കി അനുഗ്രഹിച്ചു നന്ദിയുടെ ജന്മം ശിലാനന്ദന്‍ എന്ന മുനിയുമായി ബന്ധപ്പെട്ടതാണ്. ശിലാനന്ദന് മക്കളില്ലായിരുന്നു. അതില്‍ ദുഃഖിതനായി അദ്ദേഹം ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ശിവന്‍, ഋഷിക്ക് പുത്രനുണ്ടാകാനുള്ള വരം നല്‍കി അനുഗ്രഹിച്ചു. സന്താന ലബ്ധിക്കായി യാഗം നടത്തുന്നതിനായി നിലം ഉഴുതപ്പോള്‍ ഉഴുവു ചാലില്‍ നിന്ന് ഋഷിക്ക് ഒരു പുത്രനെ ലഭിച്ചു. മൂന്ന് കണ്ണുകളും നാല് കയ്യുകളും ജടാധാരിയുമായ ഒരു ബാലന്‍. ഏകദേശം ശിവാകൃതിയിലായ അത്ഭുതശിശുവിനെ എടുത്ത് ശിലാനന്ദമുനി ആശ്രമത്തില്‍ എത്തി. ആശ്രമത്തിലെത്തിയ ഉടനെ കുഞ്ഞിന്റെ രൂപം മാറി അതൊരു മനുഷ്യശിശുവായി മാറി. നന്ദികേശന്‍ ശിലാനന്ദന്റെ പുത്രനായി വളര്‍ന്നു.
ഉപനയനാദികള്‍ കഴിഞ്ഞ് പത്തു വയസ്സായപ്പോഴേയ്‌ക്കും ഒരു മഹാപണ്ഡിതനായി മാറിക്കഴിഞ്ഞു ഒരിക്കല്‍ മിത്രവരുണന്മാരില്‍ നിന്നും അല്പായുസ്സാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നന്ദികേശന്‍ ശിവനെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ചു. ശിവന്‍ നന്ദീശന് അമരത്ത്വം നല്‍കി അനുഗ്രഹിച്ചു.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നന്ദി ശില്പങ്ങള്‍ അനവധിയാണ്. ക്ഷേത്ര ചൈതന്യത്തിന് ഉണ്ടാകും. കൈലാസത്തില്‍ മഹേശ്വരന്റെ അരികില്‍ ധര്‍മ്മനന്ദി കാത്തു കിടക്കുന്നു. ശിവലോകത്തിന്റേയും ക്ഷേത്രത്തിന്റേയും കാവലാണ് അധികാര നന്ദി. ഗര്‍ഭഗൃഹത്തിന് എതിര്‍വശത്ത് മണ്ഡപത്തില്‍ കിടക്കുന്ന വൃഷഭനന്ദി, കൊടിമരച്ചുവട്ടിലുള്ള ഋഷഭധ്വജ നന്ദി...... ഇതെല്ലാം ഈശ്വര ചൈതന്യസ്വരൂപമുള്ളവയാണ്. മഹേശ്വരനുള്ള എല്ലാ പൂജകളും വഴിപാടുകളും നടത്തുമ്പോള്‍ നന്ദിദേവനേയും പരിഗണിക്കണം. ആദ്യം നന്ദി, പിന്നീടാണ് ഭഗവാനെ തൊഴേണ്ടത.്
ഓം നമഃ ശിവായ......
കടപ്പാട്. ജന്‍മഭുമി, സംസ്‌കൃതി
രാജേഷ് വടക്കുംകര......
Read more at: https://janmabhumi.in/2024/03/05/3173160/travel/article-on-sivarathri-sivalaya-race/