ശബരിമല തുലാമാസ പൂജകള്‍ക്കായി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി KSRTC

ശബരിമല തുലാമാസ പൂജകള്‍ക്കായി  സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി KSRTC

ശബരിമല തുലാമാസ പൂജ; സ്‌പെഷ്യൽ സർവീസുകളൊരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല തുലാമാസപൂജ പ്രമാണിച്ച്് സ്‌പെഷ്യൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. ഈ മാസം 18 മുതൽ 22-ാം തീയതി വരെയാണ് കെഎസ്ആർടിസിയുടെ  സ്‌പെഷ്യൽ സർവീസ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേയ്‌ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള നടപടികൾ  പൂർത്തിയായി.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാകും ബസുകൾ പുറപ്പെടുക. ബസിൽ തിരക്ക്  /കൂടുന്ന സാഹചര്യത്തിൽ അടുത്ത ഡിപ്പോയിൽ നിന്ന് ബസ് സൗകര്യം ഒരുക്കും. പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും സ്‌പെഷ്യൽ ബസുകൾ   ഉണ്ടായിരിക്കും. കൂടാതെ നിലയ്‌ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: പമ്പ: 0473 5203445, തിരുവനന്തപുരം: 0471 2323979, കൊട്ടാരക്കര: 0474 2452812 പത്തനംതിട്ട: 0468 2222366......

KILIMANOOR
Zone:SOUTH
Dist: TVM
 0470-2672217 (24 x 7)
 kmr@kerala.gov.in
OFFICE OF THE ASSISTANT TRANSPORT OFFICER, KSRTC, KILIMANOOR

കേരളത്തിലെ മറ്റ് കെ.എസ്സ്.ആര്‍.ടി.സി ബസ് സ്റ്റാന്റുകളുടെ വിവരങ്ങള്‍

https://www.keralartc.com/unit.html.