മണ്ഡല മകരവിളക്ക് മഹോത്സവം ശബരിമല തീർത്ഥാടനത്തിന് തുടക്കം
മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടനത്തിന് തുടക്കം; ഇന്ന് നട തുറക്കും.
.. പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ശബരിമല ശ്രീധർമ ശാസ്ത്രാ ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ /സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നാളെ മുതൽ തീർത്ഥാടനം ആരംഭിക്കും.......
പുതിയതായി തിരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേക അവരോധന ചടങ്ങുകൾ ഇന്ന് നടക്കും. ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട തുറക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-ന് നട അടയ്‌ക്കും.... അയ്യപ്പ ഭക്തരെ സന്നിധാനത്തിലേക്ക് വരവേൽക്കാനും പൂജകൾക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ബുക്കിംഗ് മുഖേന ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം ഒരുക്കിയിരിക്കുന്നത്.......