ഇടവമാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും 14 05 2024
ഇടവമാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും
പ്രതിഷ്ഠാദിനം 19ന്......
പത്തനംതിട്ട: ഇടവ മാസപൂജകൾക്കും പ്രതിഷ്ഠാദിന ചടങ്ങുകൾക്കുമായി ശബരിമലനട ചൊവ്വാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിക് താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്‌നി തെളിക്കും. മാളികപ്പുറത്ത് മേൽശാന്തി പി.എൻ. മുരളി നമ്പൂതിരി നടതുറക്കും.
ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം ആരംഭിക്കും. നട. തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവ നടക്കും പ്രതിഷ്ഠാദിന ചടങ്ങുകൾ 19ന് നടക്കുക. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി രാത്രി 10ന് ഹരിവരാസനം പാടി നടയടക്കും......