മൂകാംബിക ദേവി 

മൂകാംബിക ദേവി 
മൂകാംബിക ദേവി 
പരശുരാമനാൽ  പ്രതിഷ്ഠിതമായ നാലു പ്രധാനപ്പെട്ട അംബികമാരിൽ ഒന്നാണ് മൂകാംബികാദേവി എന്നാണ് സങ്കൽപ്പം. പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി. മനുഷ്യരെ സത് പ്രവൃത്തിയിലേക്ക് നയിക്കുന്ന  ഇച്ഛാശക്തി, ജ്ഞാനശക്തി ക്രിയാശക്തി  എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ....
ഭക്തൻ ഏതു ഭാവത്തിലാണോ ദേവിയെ വണങ്ങുന്നത് ആ ഭാവത്തിൽ ദേവി അനുഗ്രഹിക്കും എന്നാണു വിശ്വാസം. നിത്യവും ഭജിക്കുന്ന ഭക്തനെ ഒരു മാതാവിന്റെ കരുതൽ പോലെ ദേവി സംരക്ഷിക്കും എന്നാണു വിശ്വാസം. ഹൈന്ദവ  വിശ്വാസമനുസരിച്ച്വ്രതങ്ങളിൽ പ്രധാനമാണ്  നവരാത്രി വ്രതം. ഒരേ വ്രതാനുഷ്ഠാനത്തിൽ മൂന്നു ദേവതകളുടെ അനുഗ്രഹം നേടാനാവുന്നതാണ് കാരണം. അതുകൊണ്ടു തന്നെ ദേവീ ആരാധനയ്ക്ക് സവിശേഷമാണു നവരാത്രിക്കാലം . ആശ്വിന മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയാണു നവരാത്രി....

സന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം...
ദേവീസന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം എന്ന വിശ്വാസം  കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രേ. പാതിയിൽ മുടങ്ങിയ, ഇനിയും നടക്കാത്ത കൊല്ലൂർ യാത്രകളുടെ  അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്....
 അഞ്ചുമണിക്ക്‌ ശ്രീകോവില്‍ നട തുറക്കുന്നു. അപ്പോള്‍ ഭക്‌തര്‍ അവിടെ കാത്തുനിന്ന്‌ ദേവിയെ ദര്‍ശിക്കണം. സ്വയംഭൂലിംഗത്തിലെ നിര്‍മ്മാല്യം മാറ്റി അര്‍ച്ചനയും അഭിഷേകവും നടക്കുന്ന അസുലഭ മുഹൂര്‍ത്തമാണത്‌.
പിന്നീട്‌ നിവേദ്യവും ദീപാരാധനയും. ശേഷം ഭൂതബലി.
  ഭക്‌തരുടെ വരവും പോക്കും തുടര്‍ന്നുകൊണ്ടേയിരിക്കും.
പതിനൊന്നരമണിക്ക്‌ വീണ്ടും നിവേദ്യം. അതിനുശേഷം ആരതി. പിന്നെ ശീവേലി. ഉച്ചയ്‌ക്ക് ഒരുമണിക്ക്‌ നട അടയ്‌ക്കും. കൊങ്കിണി ബ്രാഹ്‌മണരാണ്‌ പൂജിക്കുന്നതെങ്കിലും രീതിയെല്ലാം കേരളീയ മാതൃകയിലാണ്‌.
ജീവിതത്തില്‍ ഒരിക്കലെങ്കിലും മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോകുവാന്‍ കഴിഞ്ഞാല്‍ അതൊരു മഹാ ഭാഗ്യമാണ്‌. ജീവിതസാഫല്യമാണ്‌. സൗപര്‍ണ്ണികയില്‍ മുങ്ങിക്കുളിച്ചുള്ള ദേവിദര്‍ശനം ഒരിക്കലും മറക്കാനാകാത്ത ഒരനുഭൂതിയാണ്‌- സായൂജ്യമാണ്‌.
ശ്രീശങ്കരാചാര്യര്‍ക്ക്‌ സരസ്വതീദേവി നേരിട്ട്‌ ദര്‍ശനം നല്‍കിയ പുണ്യഭൂമിയാണ്‌ കൊല്ലൂര്‍ മൂകാംബിക. വിദ്യയേയും സുകുമാരകലകളേയും ഉപാസിക്കുന്നവരുടെ തീര്‍ത്ഥാടന കേന്ദ്രമാണിത്‌.
ഈ പുണ്യഭൂമിയില്‍ ആദ്യാക്ഷരം കുറിക്കാന്‍ ലക്ഷക്കണക്കിന്‌ കുരുന്നുകളാണ്‌ ഓരോ വിജയദശമി ദിനത്തിലും എത്തിച്ചേരുന്നത്‌. അതില്‍ ഏറ്റവും മുന്നില്‍ മലയാളികളാണ്‌.
അദൈ്വതസിദ്ധാന്താചാര്യന്‍ ആദിശങ്കര ഗുരുപാദരുടെ അദൈ്വത സിദ്ധാന്തത്തിന്റെ ആദ്യപാഠം ഈ പുണ്യഭൂമിയില്‍ നിന്നാരംഭിക്കുന്നു.
കുടജാദ്രിയുടെ തലയെടുപ്പില്‍ ശക്‌തിയുടെ ആവാസ ശിഖിരമിന്നും മങ്ങാതെ മായാതെ നിലകൊള്ളുന്നു. കൊല്ലൂരില്‍ കുടികൊളളുന്ന മൂകാംബികയില്‍ മൂന്ന്‌ ദേവിമാരുടെ നിത്യസാന്നിധ്യമുണ്ട്‌. വിദ്യയുടേയും സമ്പല്‍സമൃദ്ധിയുടേയും ജഗംദംബിക. അതിനാല്‍ തന്നെ ലോകമാതാവാണ്‌ ദേവി. എല്ലാവരുടെയും അമ്മ.
പരശുരാമന്‍ സ്‌ഥാപിച്ച ഏഴു മുക്‌തി കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തില്‍ അങ്ങനെയായതില്‍ അത്ഭുതപ്പെടേണ്ടതില്ല.
 ശ്രീശങ്കരാചാര്യരാണ്‌ പുനഃപ്രതിഷ്‌ഠ നടത്തിയത്‌.
പത്മാസനസ്‌ഥിതയായ ദേവി. കൈയില്‍ ശംഖും ചക്രവുമുണ്ട്‌.
മുഖത്ത്‌ ആദിപരാശക്‌തിയുടെ വിഭിന്ന ഭാവങ്ങള്‍. മഹാകാളി, മഹാലക്ഷ്‌മി, മഹാസരസ്വതി. താന്ത്രിക ചൈതന്യത്തിന്റെ മഹാപ്രഭാവമായ ശ്രീചക്രം മൂകാംബികയെ പ്രഭാപൂരിതമാക്കുന്നു. ആചാരങ്ങള്‍ക്കപ്പുറം ജീവിതദര്‍ശനമാണ്‌ മൂകാംബിക ദര്‍ശനം.
മദ്ധ്യാഹ്ന വിശ്രമത്തിനുശേഷം മൂന്നുമണിക്ക്‌ വീണ്ടും നട തുറക്കും.
 ഭക്‌തജനപ്രവാഹം തുടരും. സന്ധ്യയ്‌ക്ക് ഏഴുമണിയോടെ അര്‍ച്ചനയും നിവേദ്യവും. അതുകഴിഞ്ഞ്‌ ദീപാരാധന. അതിനുശേഷം വീരഭ്രദ്രസ്വാമിക്കും പരിവാരങ്ങള്‍ക്കുമുള്ള ദീപാരാധന. വീണ്ടും ദേവിക്ക്‌ നിവേദ്യവും ആരതിയും.
പിന്നെ ശീവേലി. അതിനുശേഷം ദേവിയെ സരസ്വതീമണ്ഡപത്തില്‍ ആനയിച്ചിരുത്തി സരസ്വതീ സങ്കല്‍പ്പപൂജ. ദേവിക്ക്‌ വിഭിന്നഭാവങ്ങളാണ്‌. രാവിലെ മഹാകാളി, മദ്ധ്യാഹ്നം മഹാലക്ഷ്‌മി, രാത്രി മഹാസരസ്വതി എന്നിങ്ങനെ മൂന്നു സങ്കല്‌പങ്ങളിലാണ്‌ നിത്യപൂജകള്‍.
സരസ്വതീ മണ്ഡപത്തിലെ പൂജയ്‌ക്കുശേഷം ദേവിയെ ശ്രീകോവിലിനകത്തേക്കുതന്നെ ആനയിച്ചിരുത്തും. അതിനുശേഷമാണ്‌ കഷായ തീര്‍ത്ഥ നിവേദനം. അതുകഴിഞ്ഞ്‌ നടയടയ്‌ക്കുമ്പോള്‍ നേരം രാത്രി ഒമ്പതുമണിയാകും. ഭക്‌തര്‍ കഷായ തീര്‍ത്ഥം വാങ്ങി സേവിച്ചേ മടങ്ങാവൂ. സര്‍വ്വരോഗനിവാരണിയാണ്‌ ഈ തീര്‍ത്ഥം.
വിദ്യയുടേയും സമ്പല്‍സമൃദ്ധിയുടേയും ദാതാവായ ദേവി ഭക്‌തര്‍ക്ക്‌ എപ്പോഴും പരോക്ഷമായി സൗഭാഗ്യങ്ങള്‍ വാരിക്കോരി നല്‍കും. കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തില്‍ ആദ്യമായി ദര്‍ശനത്തിനെത്തുന്നവര്‍ സങ്കല്‌പസ്‌നാനം ചെയ്‌തുവേണം ദര്‍ശനം ചെയ്യുവാന്‍. ആവശ്യപ്പെട്ടാല്‍ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ വന്ന്‌ ചൊല്ലിത്തരും; ചടങ്ങുകള്‍ പറഞ്ഞുതരും.
മംഗലാപുരത്തുനിന്ന്‌ ഉഡുപ്പി കുന്താപുരം വഴിയാണ്‌ യാത്ര. ബസ്സും, ട്രെയിനും ഉണ്ട്‌. ഒരുകാലത്ത്‌ ഘോരവനത്തിലൂടെ നിറഞ്ഞൊഴുകുന്ന ആറേഴു നദികള്‍ തോണിയിലൂടെ കടന്നുവേണമായിരുന്നു ഈ തീര്‍ത്ഥയാത്ര നടത്തേണ്ടിയിരുന്നത്‌.
ക്ഷേത്രദര്‍ശനത്തിനുശേഷം കുടജാദ്രിമല കയറി ശ്രീശങ്കര ധ്യാനത്തിന്റെ ഉച്ചകോടിയില്‍ അമര്‍ന്നിരുന്ന്‌ ഒരുനിമിഷം പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്‌.
അതിനുശേഷം സൗന്ദര്യലഹരിയിലെ പതിനൊന്നാമത്തെ ശ്ലോകം മനസ്സില്‍ ഉരുവിടണം. ശ്രീചക്രത്തിന്റെ വാസ്‌തുവിദ്യ വിവരിക്കുന്ന ആ പ്രസിദ്ധമായ ശ്ലോകം ഇങ്ങനെ തുടങ്ങുന്നു.
'ചതുര്‍ഭിഃ ശ്രീകണ്‌ഠൈ..' ശരണകോണാഃ പരിണതാഃ
ഈ അവസരത്തില്‍ അമരകോശത്തിലെ ദേവീപര്യായങ്ങളും ഓര്‍മ്മയുണ്ടെങ്കില്‍ ജപിക്കണം. മനസ്സ്‌ ദേവിയില്‍നിന്ന്‌ വ്യതിചലിക്കാതെ യാത്ര തുടരണം.
''ഉമാ കാര്‍ത്ത്യായിനി ഗൗരി, ശിവാ, ഭവാനി, രുദ്രാണി, കാളി ഹൈമവതീശ്വരി, പാര്‍വ്വതി ദുര്‍ഗ്ഗ, മൃഢാനീ, ചണ്ഡികാ അബികാ, ആദ്യ ദാക്ഷായിണി, ചൈവ, ഗിരിജാ മേനകാത്മജാ ചാമുണ്ഡാ, കര്‍ണ്ണമൗടീച ചര്‍ച്ചികാ ഭൈരവീതഥാ.''
അമ്മയെ സ്‌മരിച്ചുകൊണ്ട്‌ വിളിച്ചു പ്രാര്‍ത്ഥിക്കൂ. വിളിപ്പുറത്തമ്മയുണ്ട്
ശ്രീമൂകാംബികാഷ്ടകം...

നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ
ഹരോപേന്ദ്ര ധാത്രാദിവന്ദേ...
നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി...
വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-
സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം...
കൃപാലോകനാ ദേവതേ ശക്തിരൂപേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി...
ത്വയാ മായയാ വ്യാപ്തമേതത്സമസ്തം
ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം...
സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി...
യയാ ഭക്തവർഗാ  ഹി ലക്ഷ്യന്ത ഏതേ ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ...
അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി...
യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ...
തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി...
ഹരേശാദി ദേഹോത്ഥതേജോമയപ്ര- സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ...
മഹായോഗികോലർഷി ഹൃത്പദ്മഗേഹേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി...
നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ  ...
നമഃ സ്വർണവർണ  പ്രസന്നേ ശരണ്യേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി...
ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ- ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ...
പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്....