ആറ്റുകാലമ്മ ഐതീഹ്യം വഴിപാടുകള്‍ പൊങ്കാല ചരിത്രം തുടങ്ങിയവ Attukal Temple History Ponkala Donation Offerings etc

Attukal Temple History Ponkala Donation Offerings etc

ആറ്റുകാലമ്മ ഐതീഹ്യം  വഴിപാടുകള്‍   പൊങ്കാല ചരിത്രം തുടങ്ങിയവ Attukal Temple  History Ponkala Donation Offerings etc

വിവരങ്ങള്‍ക്ക്  കടപ്പാടും, നന്ദിയും, രചനയും                                                 Advocate, Shibu Nair,  Kilimanoor

സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്ലമ്മയുടെ തിരുസന്നധിയിലേക്ക്  ഏവര്‍ക്കും സ്വാഗതം.

പുരാതനവും  പരിപാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്   തെക്ക് കിഴക്ക്  സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ ഒരു സ്ഥലമാണ്.. കിള്ളിയാറിന്റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്റെ കാല്‍ ആറ്റുകാല്‍ ആയെന്നാണ് ചുരുക്കം. അതിമനോഹരമായ വയലേലകളും തെങ്ങിന്‍ തോപ്പുകളും മറ്റും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. 

ഇവിടുത്തെ അതി പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ആറ്റുകാല്‍ ദേവീ ക്ഷേത്രം. തിരുവനന്തപുരം ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ ഒന്‍പതാം ഉത്‌സവ ദിനമായ മാര്‍ച്ച് 7 ാം തീയതി അതായത് കുംഭമാസത്തിലെ പുരം നാളും പൗര്‍ണ്ണമിയും ഒത്തു  ചേരുന്ന  ദിവസത്തില്‍  ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തു കൂടുന്ന ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. കാര്‍ത്തിക നാളില്‍ തുടങ്ങി പൂരം നാളില്‍ പൊങ്കാലയോടെ അതിന് സമാപ്തിയാകുന്നു. ഈ പൊങ്കാല ദിവസം പഞ്ചഭൂതങ്ങളുടെ സങ്കമ ദിവസം കൂടിയാണ്. പഞ്ചഭൂതങ്ങള്‍  അമ്മമാരെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ്  ആ ദിവസം അവരുടെ കൂടെയുണ്ടാവും.  ഒരോ വര്‍ഷവും ലക്ഷകണക്കിന് സ്ത്രീകള്‍ അധികമായി ഇവിടെ പൊങ്കാലയിടുവാന്‍ എത്തിചേരുന്നു.

വിശ്വാസവും, ഭക്തിയുളള ആര്‍ക്കും ദേവിയുടെ തിരുമുന്നില്‍ പൊങ്കാലയിടാം. ജാതി വര്‍ഗ്ഗ മത ലിംഗ വ്യത്യാസങ്ങള്‍ ഒന്നുമില്ല ആ തിരുനടയില്‍.  ഞാനെന്ന അഹംഭാവം വെടിഞ്ഞ്  തികഞ്ഞ ഭക്തിയോടെ ആര്‍ക്കും ആ തിരുനടയിലേക്ക് സ്വാഗതം. ദേവിയുടെ ഇഷ്ട നൈവേദ്യമാണ് പൊങ്കാല.   പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം  എന്നിവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലര്‍പ്പിക്കുന്ന ചടങ്ങാണ് പൊങ്കാല.സര്‍വ്വ ശക്തി ദേവിപാദപത്മങ്ങളില്‍ നമ്മുടെ ദുരിതങ്ങളും,സന്തോഷവും, പ്രാര്‍ത്ഥനയും, പുണ്യങ്ങളും സമര്‍പ്പിക്കുന്ന ചടങ്ങാണ് പൊങ്കാല.  കിഴക്ക് ദര്‍ശനത്തില്‍   നോക്കിനിന്നുവേണം പൊങ്കാല ദേവിക്ക് സമര്‍പ്പിക്കേണ്ടത്.

പൊങ്കാല സമയം മണ്ടപുറ്റ് ദേവിക്ക് സമര്‍പ്പിച്ചാല്‍  നമ്മുടെ തലയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മാറും. കൂടാതെ തെരളി ഇലയില്‍ പൊങ്കാല  ദേവീ ദേവത, ദേവന്‍മാരുടെ ഇഷ്ട വഴിപാടാണ്.  ഇഷ്ട കാര്യ സിദ്ധിക്ക് തെരളിയില പൊങ്കാല അത്യുത്തമമാണ്. കൂടാതെ പൊങ്കാല തിളക്കും വരെ പൊങ്കാലയിടുന്നവര്‍  ആഹാരം കഴിക്കാതിരുന്നതാല്‍ അത്യുത്തമം. പൊങ്കാല നേദിച്ച ശേഷം ആഹാരം കഴിക്കുന്നതുകൊണ്ട് വല്ലിയ കുഴപ്പമില്ല. 

കൂടാതെ പൊങ്കാല ഇട്ടു കഴിഞ്ഞു നാം മടങ്ങി വീട്ടിലെത്തിയാലും അന്നേദിവസം കുളിക്കരുതെന്ന് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്. എന്തെന്നാല്‍ ദേവി ചൈതന്യം നമ്മുടെ ശരീരത്ത് നില നില്‍ക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ച്ചെയ്യുന്നത്.  പൊങ്കാലയിട്ട കലങ്ങളും, പാത്രങ്ങളും മറ്റും വീട്ടില്‍ കൊണ്ട്‌പോയി ശുദ്ധവ്യത്തിയോടെ  വീടുകളില്‍ സൂക്ഷിച്ചു വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് ആചാര്യന്‍മാര്‍ പറയുന്നു.  നമ്മുടെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളുടെ മുന്‍വശം  ഭക്തിയോടെ പൊങ്കായിടുന്നതിന് തടസ്സമില്ല.

                പൊങ്കാലയിടുന്ന സമയം ഈ മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ അതിന് ഫലമേറും.

 സര്‍വ്വ  മംഗള മംഗല്യേ  ശിവേ സര്‍വാര്‍ത്ഥ സാധികേ  ശരണ്യേ ത്രയംബകേ ഗൗരീ ..  നാരായണീ നമോസ്തുതേ '...

കൂടതെ പൊങ്കാല തുടങ്ങി കലത്തിലെ വെളളം ചൂടായി തുടങ്ങി അരിയിടുന്ന സമയത്ത് ഈ മന്ത്രങ്ങള്‍ ഉരുവിട്ടാല്‍  അതിന് നൂറ് ഗുണങ്ങളാണ് ഉളളത്. 'അന്നപൂര്‍ണേ സദാപൂര്‍ണേ, ശങ്കരപ്രാണ  വല്ലഭേ ജ്ഞാന വൈരാഗ്യ സിദ്ധ്യര്‍ത്ഥം, ഭിക്ഷാം ദേഹി ച പാര്‍വതി'...

പൊങ്കാല കലത്തില്‍ അരിയിട്ട ശേഷം ഈ ദേവീ മന്ത്രങ്ങള്‍ ഉരുവിടാം

ദേവീ മാഹാത്മ്യം...

യാ ദേവീ സര്‍വ്വ ഭൂതേഷു വിഷ്ണുമായേതിശബ്ദിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ചേതനേത്യഭിധീയതേ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

 യാ ദേവീ സര്‍വ്വ ഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ...

യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷുധാരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

 യാ ദേവീ സര്‍വ്വ ഭൂതേഷു ഛായാരൂപേണ സംസ്ഥിതാ  നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...
 യാ ദേവീ സര്‍വ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു തൃഷ്ണരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷാന്തിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ജാതിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ലജ്ജാരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ശാന്തിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ശ്രദ്ധാരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു കാന്തിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ  ...

യാ ദേവീ സര്‍വ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു വൃത്തിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ  ...

യാ ദേവീ സര്‍വ്വ ഭൂതേഷു സ്മൃതിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു ദയാരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ  ...

യാ ദേവീ സര്‍വ്വ ഭൂതേഷു തുഷ്ടിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

യാ ദേവീ സര്‍വ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ  ...

യാ ദേവീ സര്‍വ്വ ഭൂതേഷു ഭ്രാന്തിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ ...

 ദേവീ മാഹാത്മ്യം യാ ദേവീ സര്‍വ്വ ഭൂതേഷു വിഷ്ണുമായേതിശബ്ദിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമ...

ഐതീഹ്യം.

     ആറ്റുകാല്‍ എന്ന സ്ഥലത്ത് അതിപുരാതനമായ ധാരാളം നായര്‍  തറവാടുകള്‍ അക്കാലത്ത് ഉണ്ടായിരുന്നു.  നിലവില്‍ ക്ഷേത്രം നില്‍ക്കുന്ന ഭാഗത്ത് ഒരു ഭഗവതിക്കാവ് ഉണ്ടായിരുന്നു. ഈ സ്ഥലത്തെ അതി പ്രസക്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്.

                ആ സമയം ചെറുകര വലിയ വീട് മൂന്നു ശാഖകളായി  മാറിയിട്ടുളളതും . ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്.  ആറ്റുകാല്‍ ക്ഷേത്രമിരിക്കുന്നതിന്റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു അറപുരയും  നിരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്. മുല്ല വീട്ടിലെ ദേവീ ഉപാസകനായ

 ഒരു കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു അതി സുന്ദരിയായ ദൈവചൈതന്യം തുളുമ്പുന്ന ഒരു ബാലിക വന്ന് ആറിനക്കരെ എന്നെ ഒന്നു  എത്തിക്കുവാന്‍ കഴിയുമോ എന്ന് കാരണവരോട് ആരാഞ്ഞു   ശക്തമായ അടിയൊഴുക്കുണ്ടെങ്കിലും  കാരണവരുടെ  മുതുകില്‍  കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു.  കാരണവരുടെ  വീട്ടില്‍ കൊണ്ടുപോയി  വേണ്ടുന്ന ആഹാരവും മറ്റും ഉപഹാരങ്ങളും നല്‍കി ് ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക പൊടുന്നനെ അപ്രത്യക്ഷയായി. ടി സംഭവം കാരണവരെ വല്ലാതെ വേദനിപ്പിച്ചു ഒന്നു കണ്ടു കൊതി തീരാതെ ഒരു അഛ്ചനെന്ന വാല്‍സല്യം നല്‍കുവാന്‍ കഴിയാതെ പോയ തില്‍. അന്നു   രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്നത്തില്‍ ആദിപരാശക്തിയായ ഭൂലോക നാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി ചെയ്തു: ' താങ്കളുടെ  മുന്നില്‍ ബാലികാ രൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ കാരണവര്‍  എന്നെ അറിഞ്ഞില്ല. ഞാന്‍ രേഖ പ്പെടുത്തുന്ന സ്ഥലത്ത്  എനിക്ക് വേണ്ടി ക്ഷേത്രം പണിത് എന്നെ അവിടെ കുടിയിരുത്തണം. അങ്ങനെയെങ്കില്‍ ഈ സ്ഥലത്തിനും, ഈ രാജ്യത്തിനും മേല്‍ക്കുമേല്‍ അഭിവൃദ്ധിയും സമ്പല്‍ സമൃദ്ധിയും, ഐശ്വര്യവും  നാള്‍ക്കും നാള്‍ ഉണ്ടായികൊണ്ടിരിക്കും.  അടുത്ത ദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്നു രേഖകള്‍ കാണപ്പെട്ടു. ഉടന്‍ തന്നെ അവിടെ ഒരു ദേവീ കോവിലുണ്ടാക്കി ഭഗവതിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ വാഴുന്ന സര്‍വേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ്  ഏവരുടെയും വിശ്വാസം. കൂടാതെ മറ്റൊരു ഐതീഹ്യവും   ഉണ്ട്.

മധുരയിലെ രാജാവ് നിരപരാധിയായ സ്വന്തം  ഭര്‍ത്താവായ കോവലനെയാണ് രാജാവ് കള്ളനെന്ന് മുദ്രകുത്തി വധിച്ചു. തന്റെ ഭര്‍ത്താവിനെ വധിച്ചതില്‍ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു തന്റെ നേത്രാഗ്നിയില്‍ മധുരാനഗരത്തെ ചുട്ടെരിച്ച വീരനായിക കണ്ണകി കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചു എന്നാണ് ഐതിഹ്യം. കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നതും ഒരു സങ്കല്പമാണ്. തുടര്‍ന്ന്  തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്കി എതിരേറ്റു. അതിന്റെ ഓര്‍മ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.  മധുരാ നഗരം അഗ്‌നിക്കിരയായ സമയം മധുരാ നഗരത്തിലെ സ്ത്രീകളും വൃദ്ധന്മാരും കുഞ്ഞുങ്ങളുമൊഴിച്ച് മറ്റെല്ലാവരും ദേവിയുടെ രാേഷാഗ്നിയില്‍ വെന്തു വെണ്ണീറായി മാറി.... ശക്തി സ്വരൂപിണിയായ ദേവിയുടെ ദേഷ്യ ഭാവത്തെ അടക്കി ശാന്ത ഭാവത്തിലേക്ക് ഉണര്‍ത്താനായി ദേവിയോട്  ജനങ്ങളും ഭക്തരും പ്രാര്‍ത്ഥിച്ചു. സ്ത്രീകള്‍ മണ്‍കലങ്ങളില്‍ തിളച്ചുപൊങ്ങിയ പൊങ്കാല ദേവിയുടെ മുന്‍പില്‍  സമര്‍പ്പിച്ചു.  സകലരുടെയും പ്രാര്‍ത്ഥനയുടെ ഫലമായി മഹാ ദേവിയിലെ അന്നപൂര്‍ണ്ണേശ്വരി ഭാവത്തെ എല്ലാപേര്‍ക്കും കാണുവാന്‍ സാധിച്ചു നിരാലംബര്‍ക്ക്  സ്‌നേഹവും, സമ്പല്‍ സര്‍ദ്ധിയും,  ആശ്രയവും അന്നവും ഇഷ്ട വരങ്ങളും, കഷ്ടതകളും മാറ്റുന്ന  അന്നപൂര്‍ണ്ണദേവിയായി. സര്‍വ്വാഭീഷ്ടദായിനിയായി ആറ്റുകാലില്‍ ഭക്തരുടെ ക്ഷേമത്തിനായി ആറ്റുകാല്‍ ദേവി കുടികൊള്ളുന്നു.

 സര്‍വ്വാഭീഷ്ടദായിനിയായ  ആറ്റുകാല്‍ ദേവിയുടെ  കൃപാ കടാക്ഷങ്ങളും, ഐശ്യര്യവും നമ്മുക്ക് എല്ലാപേര്‍ക്കും ഉണ്ടാവട്ടേയെന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്നു  ...

ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍

മുഴുക്കാപ്പ്

പഞ്ചാമൃതാഭിഷേകം

കളഭാഭിഷേകം (സ്വര്‍ണ്ണക്കുടത്തില്‍)

അഷ്ടദ്രവ്യാഭിഷേകം

കലശാഭിഷേകം

പന്തിരുനാഴി

101 കലത്തില്‍ പൊങ്കാല

പുഷ്പാഭിഷേകം

ലക്ഷാര്‍ച്ചന

ഭഗവതിസേവ

ഉദയാസ്തമനപൂജ

അര്‍ദ്ധദിനപൂജ

ചുറ്റ് വിളക്ക്

ശ്രീബലി

സര്‍വ്വൈശ്വര്യപൂജ

Courtesy- വിവരങ്ങള്‍ക്ക്  കടപ്പാടും, നന്ദിയും, രചനയും   

Advocate, Shibu Nair,  Kilimanoor  

Courtesy- വിവരങ്ങള്‍ക്ക്  കടപ്പാടും, നന്ദിയും, രചനയും   

Advocate, Shibu Nair,  Kilimanoor