രാമായണം പാര്‍ട്ട് 1 ട്രെയിലര്‍ പുറത്തിറങ്ങി
The trailer for Ramayana Part 1 has been released
ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി;
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘രാമായണം പാർട്ട് 1’ ട്രെയിലർ പുറത്തിറങ്ങി. ബ്രഹ്മമുഹൂർത്തത്തിൽ പുറത്തിറങ്ങിയ ട്രെയിലർ മണിക്കൂറുകൾക്കകം തന്നെ കോടിക്കണക്കിന് കാഴ്ചക്കാരിലേക്കെത്തി. രൺബീർ കപൂറിന്റെ ശ്രീരാമനും, യഷിന്റെ രാവണനും, സായി പല്ലവിയുടെ സീതയും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
‘രാമായണം പാർട്ട് 1’ ട്രെയിലർ 'Ramayana Part 1' Trailer
നിതേഷ് തിവാരി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും, സായി പല്ലവി സീതയായും, യഷ് രാവണനായും എത്തുന്നു. ട്രെയിലറിലെ ഓരോ ഫ്രെയിമും ഒരു ചിത്രകാരന്റെ ക്യാൻവാസിൽ നിന്ന് പകർത്തിയതുപോലെയാണെന്നാണ് ആരാധകരുടെ പ്രതികരണം. പ്രത്യേകിച്ച് യഷ് രാവണനായി പ്രത്യക്ഷപ്പെടുന്ന നിമിഷങ്ങളും ജടായുവുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളും പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തി. “Goosebumps… ഇതാണ് ഒരു യഥാർത്ഥ എപ്പിക്. സിനിമ. വലിയ സ്‌ക്രീനിൽ തന്നെ കാണേണ്ട ചിത്രം” എന്നായിരുന്നു ഒരു ആരാധകന്റെ എക്‌സ് പോസ്റ്റ്. രൺബീർ കപൂറിന്റെ ശാന്തവും ഗംഭീരവുമായ ശ്രീരാമ രൂപവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നുണ്ട്.
ഹിന്ദു വിശ്വാസപ്രകാരം അതീവ പുണ്യമുഹൂർത്തമായ ബ്രഹ്മമുഹൂർത്തത്തിൽ, വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയിലർ പുറത്തിറക്കിയത്. റിലീസിന് മുമ്പ് ന്യൂഡൽഹിയിൽ തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കും അമേരിക്കയിലെ സാൻ ഡിയാഗോ കോമിക്-കോണിലും ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു.
രാമന്റെ ബാല്യകാല പരിശീലനം, സീതയ്‌ക്കൊപ്പമുള്ള വനവാസം, ശൂർപ്പണഖയുടെ വരവ്, സീതാ അപഹരണം, രാവണന്റെ മാസ് എൻട്രി തുടങ്ങി ഇതിഹാസത്തിന്റെ നിർണായക മുഹൂർത്തങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “The Ramayana Trailer… This is where the EPIC BEGINS” എന്ന കുറിപ്പോടെയാണ് നിർമാതാക്കൾ ട്രെയിലർ പങ്കുവെച്ചത്
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിഷ്വൽ എപ്പിക്കുകളിൽ ഒന്നാകുമെന്ന പ്രതീക്ഷ ഇതിനോടകം ഉയർന്നുകഴിഞ്ഞു.
ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിക്കുന്ന സംഗീതവും, നിതേഷ് തിവാരിയുടെ സംവിധാനവും, യഷും രൺബീർ കപൂറും നേർക്കുനേർ എത്തുന്ന പോരാട്ടവും സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Courtesy - Janam News .