വിനായക ചതുര്ത്ഥി ഐതീഹ്യം The Legend of Vinayaka Chaturthi विनायक चतुर्थी की पौराणिक कथा

The Legend of Vinayaka Chaturthi

വിനായക ചതുര്ത്ഥി ഐതീഹ്യം   The Legend of Vinayaka Chaturthi  विनायक चतुर्थी की पौराणिक कथा

 ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും

  The Legend of Vinayaka Chaturthi  विनायक चतुर्थी की पौराणिक कथा

 ഇന്ന് വിനായക ചതുര്‍ത്ഥി. സംസ്ഥാനത്തെ ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍  നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ക്കും ഭക്തര്‍ എത്തും. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിനമാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്  ഗണപതിഹോമം നടത്തുന്നത് സര്‍വസങ്കടങ്ങള്‍ ശമിപ്പിക്കുമെന്നും ഐശ്വര്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം..  ഇന്ന് വിനായക ചതുര്‍ത്ഥി. സംസ്ഥാനത്തെ ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍  നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ക്കും ഭക്തര്‍ എത്തും. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിനമാണ് വിനായക ചതുര്‍ത്ഥിയായി ആചരിക്കുന്നത്  ഗണപതിഹോമം നടത്തുന്നത് സര്‍വസങ്കടങ്ങള്‍ ശമിപ്പിക്കുമെന്നും ഐശ്വര്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം

വിനായക ചതുര്‍ത്ഥി ദിനത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. അഷ്ടദ്രവ്യങ്ങള്‍ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാല്‍ അതിന്റെ ഗുണാനുഭവങ്ങള്‍ ഒരു  വര്‍ഷക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. ഉണങ്ങിയ നാളികേരം, പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, അട, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും 

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി......
  വിനായക ചതുര്‍ത്ഥി. വിഘ്‌നങ്ങള്‍ നീങ്ങണമെന്ന പ്രാര്‍ത്ഥനയോടെ മനുഷ്യര്‍ ഗണപതിയെ ആരാധിക്കുന്ന ദിവസം.  ഗണപതിയെ ഒരു ദൈവരൂപം എന്നതിലുപരി മനുഷ്യന്റെ ആന്തരശക്തിയുടെ പ്രതീകമായി മനസ്സിലാക്കുമ്പോള്‍ വിനായക ചതുര്‍ത്ഥിക്ക് പുതിയൊരു അര്‍ത്ഥതലം ലഭിക്കും  വിഘ്‌നങ്ങള്‍ പുറത്തല്ല അഹങ്കാരം, ഭയം, അജ്ഞാനം, അമിതാസക്തി, അസൂയ, നിഷേധചിന്തകള്‍, മാറാനുള്ള വിമുഖത, സ്വന്തം തെറ്റുകള്‍ കാണാതിരിക്കല്‍ ഇവയെല്ലാം ഓരോ തരത്തില്‍ വിഘ്‌നങ്ങളാണ്. ഇവയെല്ലാം ഉള്ളില്‍ ശക്തമാകുമ്പോള്‍, ബാഹ്യലോകത്തെ എത്ര മാറ്റിയാലും അടിസ്ഥാന പ്രശ്‌നങ്ങള്‍ മാറില്ല. അതുകൊണ്ടാണ് ഗണപതി എപ്പോഴും പ്രസക്തമാകുന്നത്.വിഘ്‌നഹര്‍ത്താവ് പുറത്തുനിന്ന് വന്ന്  നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നതല്ല; ഉള്ളിലെ വിഘ്‌നങ്ങളെ തിരിച്ചറിഞ്ഞ് അതിജീവിക്കാനുള്ള ശക്തി നമ്മില്‍ ഉണരണമെന്നതാണ് ഗണേേശാത്സവങ്ങളുടെ ആഴത്തിലുള്ള സന്ദേശം

ഗണപതിരൂപം നിരവധി പ്രതീകങ്ങളുടെ കൂട്ടായ്‌മയാണ്. വലിയ തല ആഴമാര്‍ന്ന ചിന്ത, വലിയ ചെവികള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനുള്ള കഴിവ്, ചെറിയ കണ്ണുകള്‍ പൂര്‍ണമായ ഏകാഗ്രത, തുമ്പിക്കൈ സാഹചര്യത്തിനനുസരിച്ച് ശക്തിയും സൗമ്യതയും ഉപയോഗിക്കാനുള്ള കഴിവ്, വലിയ വയര്‍ ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങളെ ദഹിപ്പിക്കാനുള്ള മാനസിക ശേഷി, ഒടിഞ്ഞ കൊമ്പ് അപൂര്‍ണ്ണതയിലും അര്‍ത്ഥമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍, എലി   നിയന്ത്രിക്കപ്പെടാത്ത ആഗ്രഹങ്ങളുടെയും ചഞ്ചലമായ മനസ്സ് ഇങ്ങനെ ഒട്ടേറെ പ്രതീകങ്ങള്‍ ചേര്‍ന്നതാണ് ഗണപതിരൂപം. ഇവയെല്ലാം ചേര്‍ത്തുനോക്കുമ്പോള്‍ ഗണപതിയുടെ തത്വം മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള പൗരാണിക മനഃശാസ്ത്രയ സന്ദേശമായി മനസ്സിലാക്കാം

ഗണപതിയുടെ മറ്റൊരു പ്രധാന വിശേഷണം ബുദ്ധിയുടെ ദേവന്‍ എന്നതാണ്.സമൂഹത്തിന്റെ പുരോഗതി വിശ്വാസശക്തിയില്‍ മാത്രം അളക്കാനാവില്ല. അത് എത്രമാത്രം ചിന്തിക്കുന്നു, പഠിക്കുന്നു, തിരുത്തുന്നു എന്നതിലാണ്. ഗണപതിയെ ആരാധിക്കുന്നതിന്റെ ഏറ്റവും ആധുനികമായ രൂപം ഒരുപക്ഷേ ഇതായിരിക്കാം: ‘ചിന്തിക്കുക! ചോദിക്കുക! തെറ്റുകള്‍ തിരിച്ചറിയുക! പഠിക്കുക! വിവേകത്തോടെ തീരുമാനിക്കുക.’

അന്ധമായ വിശ്വാസം മനുഷ്യനെ മുന്നോട്ടുകൊണ്ടുപോകണമെന്നില്ല. പക്ഷേ വിവേകപൂര്‍ണമായ വിശ്വാസം മനുഷ്യനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കും. വിശ്വാസവും ശാസ്ത്രവും  ഏറ്റുമുട്ടേണ്ട മേഖലകളല്ല. രണ്ടിനും അവയുടേതായ പ്രസക്തിയുണ്ട്. ശാസ്ത്രം ചോദിക്കുന്നത് ‘എങ്ങനെ?’ എന്നാണ്. ദര്‍ശനം ചോദിക്കുന്നത് ‘എന്തുകൊണ്ട്?’ എന്നാണ്. വിശ്വാസം മനുഷ്യനു വഴികാട്ടുന്നത്

‘എങ്ങനെ  ജീവിക്കണം?’ എന്നാണ്. ആധുനിക സമൂഹത്തിന് ഈ മൂന്ന് ചോദ്യങ്ങളും ആവശ്യമാണ്. ഗണപതിയെക്കുറിച്ചുള്ള ഒരു ചിന്തയും ശാസ്ത്രവിരുദ്ധമല്ല. മറിച്ച്, ചിന്തിക്കുന്ന മനുഷ്യനെയും ചോദ്യം ചെയ്യുന്ന മനസ്സിനെയും സൃഷ്ടിക്കുന്ന പ്രതീകമായി ഗണപതിയെ കാണാം പുരാതനകാലത്ത് വിഘ്‌നം എന്നത് ജീവിത തടസ്സങ്ങളെയാണ് സൂചിപ്പിച്ചിരുന്നത്. ഇന്ന് വിഘ്‌നങ്ങളുടെ സ്വഭാവം മാറിയിരിക്കുന്നു. വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹ്യമാധ്യമങ്ങളിലെ താരതമ്യബോധവും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുന്നതും വെറുപ്പിന്റെ രാഷ്‌ട്രീയവും അസഹിഷ്ണുതയും വിഘ്‌നങ്ങളാണ്. ഇവയെ അതിജീവിക്കാന്‍ മനുഷ്യന് വേണ്ടത്  വിവേകമാണ്. അതുകൊണ്ടുതന്നെ ഗണപതി വിഘ്‌നങ്ങളെ നീക്കുന്ന അത്ഭുതശക്തി മാത്രമല്ല; വിഘ്‌നങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിയുടെ പ്രതീകവുമാകുന്നു. നീ മാറ്റാന്‍ ആഗ്രഹിക്കുന്ന ലോകത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, മാറ്റാന്‍ കഴിയുന്ന നിന്നിലെ കാര്യങ്ങളെ തിരിച്ചറിയുക. മറ്റുള്ളവരുടെ തെറ്റുകള്‍ എണ്ണുന്നതിനുമുമ്പ് സ്വന്തം തെറ്റുകള്‍ പരിശോധിക്കുക.ഭയത്തെ അംഗീകരിക്കുക പക്ഷേ ഭയത്തിന് കീഴടങ്ങാതിരിക്കുക, അറിവില്ലായ്‌മ സമ്മതിക്കുക; പക്ഷേ പഠനം തുടരുക, തെറ്റിപ്പോയാല്‍ തിരുത്തുക. ഇതാണ് യഥാര്‍ത്ഥത്തില്‍ വിഘ്‌നവിനായകന്റെ വഴി. വിനായക ചതുര്‍ത്ഥിയില്‍ ഗണപതിയുടെ വിഗ്രഹം സ്ഥാപിച്ച് ആഘോഷിക്കാം.ച്ച് ആരാധിക്കുന്നതിനൊപ്പം ഉള്ളിലെ ഗണപതിയെയും കണ്ടെത്തണം. ഗണപതി വിഗ്രഹം വെള്ളത്തില്‍ ലയിച്ചുപോകും. പക്ഷേ അതിലൂടെ നമ്മില്‍ ഉണരുന്ന ഒരു നല്ല ചിന്ത, ഒരു നല്ല ശീലം, ഒരു നല്ല തീരുമാനം അത് ജീവിതം മുഴുവന്‍ തുടരണം. അതായിരിക്കട്ടെ വിനായക ചതുര്‍ത്ഥിയുടെ ഏറ്റവും മനോഹരമായ സന്ദേശം.  വിഘ്‌നവിനാശക ശക്തി ഗണപതിയെ പുരാണകഥാപാത്രമായിമാത്രം കാണുമ്പോള്‍ അത് ഒരു കഥയില്‍ അവസാനിക്കുന്നു. എന്നാല്‍ ഗണപതിയെ ബുദ്ധിയുടെയും വിവേകത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും സൃഷ്ടിശേഷിയുടെയും പ്രതീകമായി കാണുമ്പോള്‍ ആ തത്ത്വം കാലാതീതമാകുന്നു. അപ്പോള്‍ ഗണപതി ക്ഷേത്രങ്ങളില്‍ മാത്രമല്ല, നമ്മുടെ ഉള്ളിലുമുണ്ടാകും. വിഘ്‌നങ്ങളെ ഭയക്കാത്തവരിലും് തെറ്റില്‍ നിന്ന് പഠിക്കുന്നവരിലും ഉണ്ട് അഹങ്കാരത്തെ അതിജീവിക്കുന്നവരിലും അജ്ഞാനത്തെ അറിവുകൊണ്ട് മാറ്റുന്നവരിലും വെറുപ്പിന് പകരം വിവേകം തിരഞ്ഞെടുക്കുന്നവരിലും..  ഗണപതിയുടെ വിഘ്‌നവിനാശക ശക്തിയുണ്ട് എന്ന തിരിച്ചറിവിലാണ് വിനായക ചതുര്‍ത്ഥിയുടെ ധന്യത കാണേണ്ടത് ദൈവത്തെ പുറത്ത് തേടുന്നതിന് മുമ്പ് ഉള്ളിലെ വിഘ്‌നങ്ങളെ തിരിച്ചറിയുക. അവയെ ജയിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍, നമ്മുടെ ഉള്ളിലെ ‘വിനായകന്‍’ ഉണരും. ‘ഓം ഗം ഗണപതയേ നമഃ. 

എന്താണ് വിനായക ചതുര്ത്ഥി

മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് (ചിങ്ങം 17) വിനായക ചതുര്‍ത്ഥി ദിനം. അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. സെപ്റ്റംബര്‍ രണ്ട് മുതൽ 12 വരെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നീളും.

ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. കളിമണ്ണിൽ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിർമ്മിച്ച് പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്.

ഗണപതി സങ്കൽപ്പം

വളരെ പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം. ഇത് തന്നെയാണ് ഗണപതി സങ്കൽപ്പത്തിനും പിന്നിലുള്ളത്. ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് .

വിനായക ചതുര്ത്ഥി ഐതീഹ്യം

ഒരിക്കൽ ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രൻ പരിഹസിച്ചത്. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല. അങ്ങനെ, ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന്‌ പാത്രമാകുമെന്ന് ഗണപതി ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാൻ്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം.

ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്.