ശബരീശന്റെ തിരുവാഭരണം ചുമലിലേറ്റാൻ ഭാഗ്യം ലഭിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള

ശബരീശന്റെ തിരുവാഭരണം ചുമലിലേറ്റാൻ ഭാഗ്യം ലഭിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള

ആറ് പതിറ്റാണ്ടിന്റെ പുണ്യം, അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ശബരീശന്റെ തിരുവാഭരണം ചുമലിലേറ്റാൻ ഭാഗ്യം ലഭിച്ച...... കുളത്തിനാൽ ഗംഗാധരൻ പിള്ള /ആറ് പതിറ്റാണ്ടോളമായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശിരസിലേറ്റുന്നതിന്റെ ധന്യതയിലാണ് കുളത്തിനാൽ ഗംഗാധരൻ പിള്ള എന്ന ഗുരുസ്വാമി. 81-ാം വയസിലും അയ്യന്റെ തിരുവാഭരണം /ശിരസിലേന്തുന്നതിന് അദ്ദേഹം തയ്യാറെടുത്ത് കഴിഞ്ഞു. 20 വയസ് മുതൽ അയ്യപ്പന് ചാർത്താനുള്ള തിരുഭാവരണങ്ങളുമായി നാടും കാടും കാൽനടയായി താണ്ടുകയാണ് അദ്ദേഹം അച്ഛൻ നാരായണപ്പിള്ളയ്‌ക്കൊപ്പമാണ് ഗംഗാധരൻ പിള്ള ആദ്യമായി ഘോയാത്രയെ അനുഗമിക്കുന്നത്. തിരുവാഭരണ ഘോഷയാത്രാ രീതികൾക്ക് പതിറ്റാണ്ടുകൾക്കിപ്പുറവും മാറ്റമില്ല ദക്ഷിണ സ്വീകരിച്ചശേഷം പന്തളം രാജാവണിയിക്കുന്ന മാല ധരിക്കുന്നതോടെ് ചടങ്ങുകൾക്ക് തുടക്കമാകും.പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ യാത്ര......



 ആരംഭിക്കുന്നത്. ആദ്യത്തെ ദിവസം അയിരൂർ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാൾ ശബരിമല സന്നിധാനത്ത് /എത്തിച്ചേരും. കാലത്തിന്റെ കയറ്റിറക്കങ്ങൾ നിരവധി ഉണ്ടായിട്ടും തിരുവാഭരണഘോഷയാത്രാ രീതികൾക്ക് ഇന്നും മാറ്റമില്ല. മകരവിളക്ക് കഴിഞ്ഞ് അഞ്ചാം നാൾ മലയിറങ്ങി മൂന്നാം ദിവസം. പന്തളം കൊട്ടാരത്തിൽ തിരുവാഭരണങ്ങൾ തിരിച്ചേൽപ്പിക്കുന്നതോടെ ഘോഷയാത്രയ്‌ക്ക് സമാപനമാകും വൃശ്ചികം ഒന്ന് മുതൽ വ്രതം നോൽക്കുന്ന പതിവ് ഗംഗാധരൻ പിള്ള തെറ്റിച്ചിട്ടില്ല. നേരത്തെ യാത്രമധ്യേ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്ന പതിവ് മാറി, ഇപ്പോൾ പലയിടത്ത് നിന്നും ആഹാരം ലഭിക്കുന്നു. 22 പേരാണ് ഗംഗാധരൻ പിള്ളയുടെ സംഘത്തിലുള്ളത്. വ്രതശുദ്ധിയും അയ്യപ്പസ്വാമിയോടുള്ള തികഞ്ഞ അർപ്പണബോധവുമാണ് ഗംഗാധരൻ പിള്ളയെന്ന അയ്യപ്പദാസന്റെ കരുത്ത്. ആ കരുത്തിൽ നാലുപറ നെല്ലിന്റെ ഭാരം വരുന്ന തിരുവാഭരണപ്പെട്ടി ശിരസിലേന്താൻ അദ്ദേഹത്തിന് കഴിയുന്നു. പന്തളത്ത് നിന്ന് തിരുവാഭരണം തലയിലേറ്റുന്നത് മുതൽ സന്നിധാനത്ത് എത്തുന്നത് വരെ അദ്ദേഹം അക്ഷീണം പ്രയത്‌നിക്കുന്നു. 41 വരെ നീളുന്ന ആളുപൂജ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നതും ഇദ്ദേഹമാണ്  വിഷ്ണുമായയിൽ ശിവന്റെ പുത്രനായി പമ്പാതീരത്ത് പിറന്ന മണ്കണ്ഠനെ പന്തളരാജാവ് എടുത്തു വളർത്തിയതും കൊട്ടാരത്തിൽ വളർന്ന മണികണ്ഠൻ അയ്യപ്പനായി മാറി ശബരിമലയിലെ /ധർമ്മശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിച്ചതാണ് ഐതിഹ്യം. വളർത്തുമകനെ കാണാൻ കാടുതാണ്ടിയെത്തിയ രാജാവിനെ മടക്കി അയക്കുമ്പോൾ ആണ്ടുതോറും തന്നെക്കാണാൻ......

 കാടുതാണ്ടിയെത്തിയ രാജാവിനെ മടക്കി അയക്കുമ്പോൾ ആണ്ടുതോറും തന്നെക്കാണാൻ വരണമെന്നാണ് അയ്യപ്പൻ ആവശ്യപ്പെട്ടിരുന്നത്. ആ യാത്രക്ക് മുന്നോടിയായി തന്റെ മകനെ......

 അണിയിക്കുന്നതിനുള്ള ആഭരണങ്ങൾ രാജാവ് പണികഴിപ്പിച്ചു. ഈ ആഭരണങ്ങളുമായി മകരവിളക്കിന് രണ്ടുനാൾ മുൻപ് പന്തളത്ത് നിന്ന് പോയിത്തുടങ്ങിയെന്നതും വിശ്വാസം. ഇതാണ് പിന്നീട് പ്രസിദ്ധമായ തിരുവാഭരണഘോഷയാത്രയായി മാറിയത്......