ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം MALIKAPURAM MALAYALAM MOVIE

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം  MALIKAPURAM MALAYALAM MOVIE

മാളികപ്പുറം ബോക്സ് ഓഫീസിൽ 100 കോടി നേടി ; ഔദ്യോഗിക പ്രഖ്യാപനവുമായി ഉണ്ണി മുകുന്ദൻ,മലയാളികള്‍ക്ക് അഭിമാനം മുഹൂര്‍ത്തം

റിലീസ് തീയതി : 30 ഡിസംബർ 2022                                                                അഭിനേതാക്കൾ: ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്                                        സംവിധായകൻ: വിഷ്ണു ശശി ശങ്കർ                                                            സംഗീതം- രഞ്ജിൻ രാജ്                                                                                    നിർമ്മാതാക്കൾ: പ്രിയ വേണു, നീത പിന്റോ

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു മലയാള നാടക ചലച്ചിത്രമാണ് മാളികപ്പുറം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. മാളികപ്പുറം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഏറെ നാളായി ശബരിമല ദർശനം നടത്തണമെന്ന അതിയായ ആഗ്രഹമുള്ള കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വ്യക്തിപരമായ ഒരു ദുരന്തത്തിന് ശേഷം, തന്റെ സുഹൃത്ത് ഉണ്ണിയുടെ പിന്തുണയോടെ തന്റെ ആഗ്രഹം നിറവേറ്റാൻ അവൾ തീരുമാനിക്കുന്നു. സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ ഉണ്ണിമുകുന്ദൻ.

കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രഞ്ജിൻ രാജ് സംഗീതസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം 100 കോടി ക്ലബിൽ. ആഗോളതലത്തിലുള്ള ബോക്സ് ഓഫീസ് കളക്ഷനാണ് ഉണ്ണി മുകുന്ദൻ ചിത്രത്തെ 100 കോടി ക്ലബിൽ എത്തിച്ചത്. 3.5 കോടിക്ക് നിർമിച്ച ചിത്രമാണ് ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രം റിലീസായി 40 ദിവസം പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. നേട്ടത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഉണ്ണി മുകുന്ദൻ. സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയ പേജിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.

https://www.facebook.com/photo.php?fbid=729832711844260&set=a.258497942311075&type=3

2 d Instagram 
നന്ദി. സന്തോഷം. അഭിമാനം. ❤️????????
ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും.???? #അയ്യപ്പാ.. ????????
മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.❤️

Thank you all. #Happiest. #Proud.
Thank you so much to all family audience and kids for your love and support towards our movie. Thank you #Ayyappa!
Hearty congratulations to the entire team of #Malikappuram! ????????
- UM

Music composed, arranged & produced by - Ranjin Raj Lyrics - BK Harinarayanan Singers - Ranjin Raj & Aparna Rajeev Guitars - Sumesh Parameswar Flute - Josy Alappuzha & Nikhil Ram Recording engineers - Mani Ratnam, Mystic’s room, Chennai, Arjun B Nair, Sonic Island, Cochin Session edits - Sampath S, Ranjin Raj Records, Cochin Music co-ordination - KD Vincent & Don Vincent

Malikappuram Crew

Director Vishnu Sasi Shankar
Screenplay Abhilash Pillai
Cinematography Vishnu Narayanan
Music Ranjin Raj
Producer Priya Venu, Neeta Pinto
Production Anna Mega Media Release, Kavya Films
Budget TBA
Box Office TBA
OTT Platform TBA
OTT Release Date TBA

Malikapuram full crew details

Director: Vishnu Sasi Shankar Producers: Priya Venu, Neeta Pinto Written by: Abhilash Pillai Banner: Kavya Film Company, Aan Mega Media Director of Photography: Vishnu Narayanan Editor: Shameer Muhammed Music & Bgm : Ranjin Raj Production Controller: Sanjay Padiyoor Line Producer : Niroop Pinto Art Director: Suresh Kollam Action Choreography : Stunt Silva Sound Designing: M. R. Rajakrishnan Makeup : Jithu Payyanur Costumes : Anil Chemboor Choreography : Sherif D.I Colorist : Liju Prabhakar VFX : IDENT VFX LAB, ACCEL MEDIA Vfx Supervisor : Sarjaas, Jobin Jacob Lyrics : Santhosh varma, B.K Harinarayanan Opening Titles : Sarath Vinu Design : Collinsleophil Chief Associate Director : Baby Panickker Stills : Rahul Thankachan Associate Directors : Rejis Antony, Binu G. Nair Production Executives : Abhilash paingode, Shinoj kuruppampady Promotion consultant : Vipin Kumar Pro : Manju Gopinath