വിനായക ചതുർത്ഥി ചരിത്രത്തിൽ
വിഘ്‌നേശ്വരനിലൂടെ ഉയർത്തെഴുന്നേറ്റ ഇന്ത്യൻദേശീയത
ഭാരതീയ വേദാന്തദർശനത്തിന്റ അകംപൊരുളാണ് വിനായകൻ. മഹാഭാരതം കേട്ടെഴുതിയതും സാക്ഷാൽ ഗണപതിയാണ്.അനാദി കാലം മുതലെ ഗണപതി ഭാരതീയപാരമ്പര്യത്തിന്റ ഭാഗമാണ്, പഞ്ചഗഗാരങ്ങളിൽ..... പ്രാധാനമാണ്. ചതുർത്ഥി നാൾ ഭഗവാൻ ജനിച്ചു എന്നാണ് വിശ്വാസം. ഗണപതിയുമായി ബന്ധപ്പെട്ട് ഭാരതത്തിലെമ്പാടും വിനായക ചതുർത്ഥി ആ. ചരിത്രത്തിൽ......
നിന്നുംലഭിക്കുന്നതെളിവ്അനുസരിച്ച്ശതവാഹന,രാഷ്‌ട്രകൂട,ചാലുക്യന്മാർ ബിസിഇ 271നും സി.ഇ1190നും ഇടയിൽ ചതുർത്ഥി ആഘോഷം നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു.
ആധുനിക ഭാരത്തിൽ സാംസ്‌കാരിക ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ചത്രപതി ശിവാജി വിനായകചതുർത്ഥി ഉത്സവം......
പുനരുജ്ജീവിപ്പിച്ചുതുടർന്ന് പേഷ്വാ ഡൊമീനിയൻ കീഴിൽ ആഘോഷിച്ചു. 1818ൽ പേഷ്വാ ഈസ്റ്റ് ഇന്ത്യ കമ്പിനിയാൽ പരാജയപ്പെടുന്നതുവരെവരെ ഇതുതുടർന്നു.......
മറാത്ത സാമ്രാജ്യത്തിന്റ അന്ത്യപാദത്തിലേക്ക്അടുക്കുമ്പോൾ ഭാരതത്തിൽ പൊതുവിൽ ദേശീയബോധത്തിന്റ അപര്യാപ്തത പ്രകടമായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ......
വിദ്യാസമ്പന്നരുടെയും കച്ചവടക്കാരുടെയും സാന്നിദ്ധ്യം ഉണ്ടായില്ല.ഭാരതം സ്വത്വബോധം നഷ്ടപ്പെട്ട് പാശ്ചാത്യതയെ പുല്കി ഉറങ്ങുകയായിരുന്നു. തങ്ങൾക്ക് വളരണമെങ്കിൽ ബ്രിട്ടൺ ഇവിടെ ഉണ്ടാകണം......
എന്ന് മധ്യവർഗം ആഗ്രഹിച്ചു.ഈ ഭയാനകമായ അവസ്ഥയുടെ പരിണിത ഫലം കൃത്യമായി അറിയുന്നവർ കോൺഗ്രസിൽ ന്യൂനപക്ഷം ആയിരുന്നു.അത്തരക്കാരിൽ പ്രധാനിയായിരുന്നു ബാലഗംഗാധര തിലകൻആത്മബോധം നഷ്ടപ്പെട്ട ജനതയെ എങ്ങനെ മടക്കി കൊണ്ടുവരാം എന്ന ചിന്തയിലായിരുന്നു അദ്ദേഹം. വർഷത്തിൽ ഒരിക്കൽ തവളകളെപ്പോലെ കരഞ്ഞാൽ ഭാരതം സ്വതന്ത്രയാകില്ല എന്ന് അദ്ദേഹം ഉറക്കെ......
വിളിച്ചു പറഞ്ഞു.നിരന്തരമുള്ള പ്രക്ഷോഭത്തിലൂടെയും വലിയ ജനസാമാന്യത്തെ അണിനിരത്തുന്നതിലൂടെയും മാത്രമേ വിജയം സാധ്യമാകൂ അതിന് ദേശീയതെയും സ്വത്വബോധവും അവരിൽ നിറയ്‌ക്കണം.......
.
ഇന്ത്യൻ ദേശീയതയെ ഒരുമിച്ച് ചേർക്കാൻ പോന്ന ഒരാശയത്തിന് വേണ്ടിയുള്ള നിരന്തര അന്വേക്ഷണത്തിൽ ആയിരുന്നു തിലകൻ. അങ്ങനെഅദ്ദേഹം ഗണേശ ചതുർത്ഥിയിൽ എത്തി.വിനായക......
ചതുർത്ഥി 1892 വരെ ഗ്വാളിയർ കേന്ദ്രമാക്കി മറാത്തരുടെയിടയിൽ ആഘോഷിക്കപ്പെടുന്നുണ്ടായിരുന്നു. കൃഷ്ണാജി ഖസ്ഗിവാല ഭാഹു സാഹബ് രംഗാരിയുടെ ശ്രദ്ധയിൽപ്പെട്ടു, കൊട്ടാരംഡോക്ടറും......
സ്വാതന്ത്ര്യസമര സേനാനിയുംആയ രംഗാരി, ചതുർത്ഥിയുടെ സാർവ്വ ദേശീയത തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റ നാടായ ഷാലുകർ ബോലിൽ ആദ്യത്തെ ഗണേശോത്സവം സംഘടിപ്പിച്ചു.......
തടിയിൽ നിർമിച്ച, അസുര നിഗ്രഹം നടത്തുന്ന ഗണപതി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനെ പ്രതീകവത്കരിച്ചു. ലോകമാന്യ ബാലഗംഗാധരതിലകൻ അദ്ദേഹത്തിന്റ പത്രമായ കേസരിയിലൂടെ
ഗാരിയെ അഭിനന്ദിച്ചു.വിനായകചതുർത്ഥി തിലകന്റ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരത്തിരത്തിന്റ ഭാഗമായി രാജ്യവ്യാപകമായി ആഘോഷിക്കാൻ ശ്രമം നടത്തി. ബ്രിട്ടൺ തങ്ങൾക്കെതിരെയുഉള്ള......
പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റ ഭാഗമായി പൊതു ഇടത്തിൽ 20 പേരിൽ കൂടുതൽ കൂടാൻ പാടില്ല എന്ന നിയമം പാസാക്കി. എന്നാൽ ഇതിൽ നിന്നും മതപരമായ ഉത്സവങ്ങൾ ഒഴിവാക്കപ്പെട്ടു. അതുകൊണ്ട്ഈ നിയമവുംവിനായക ഘോഷയാത്രകളെ ബാധിച്ചില്ല.......
ദേശീയ ആവശ്യങ്ങൾക്കായി ബ്രിട്ടീഷ് ഭരണത്തിന് മുന്നിൽ തലചൊറിഞ്ഞു നിന്ന ബുദ്ധി ജീവികളായ ഫിറോസ്ഷാ മേഹ്ത്ത ഉൾപ്പടെ ഉള്ള മിതവാദി കോൺഗ്രസിൽ നിന്ന്കടുത്ത എതിർപ്പാണ് തിലകന് നേരിടേണ്ടി വന്നത്. ഗണേശോത്സവങ്ങൾ ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കും എന്ന് അവർ വാദിച്ചു. എന്നാൽ ബിപൻ ചന്ദ്രപാൽ, അരവിന്ദ ഘോഷ്, രാജ് നാരയൺ ബോസ്, അശ്വിനി കുമാർ ദത്ത് എന്നിവരുടെ പിന്തുണയോടെ ഗണേശോത്സവ മണ്ഡൽ മഹാരാഷ്‌ട്രയിലെ ഗിർഗോണിൽ ആരംഭിച്ചു. രാജ്യം വിഘ്‌നേശ്വരന് പിന്നിൽ അണിനിരന്നു.അടിച്ചമർത്തപ്പെട്ട ഹിന്ദു സ്വാഭിമാനം ഉയർന്നു.സിംലയിൽ ഉണ്ടാക്കിയ ധാരണയുടെ പേരിൽ ബ്രിട്ടന്റയും രാഷ്‌ട്രീയ ഇസ്ലാമിന്റെയും സംയുക്ത ആക്രമണങ്ങൾക്ക് ഹിന്ദു ഇരയാകുയായിരുന്നു. ഹനുമാൻ ക്ഷേത്രത്തിൽ കീർത്തനം മുഴക്കിയതിന്റ ഭാഗമായി നടന്ന ലഹള ഇതിന് ഉദാഹരണം ആണ്. തിലകൻ ഇതിനെ ശക്തമായ ഭാഷയിൽ അപലപിച്ചു.മുഹ്‌റം ആ സമയത്തെ ഏറ്റവും പ്രധാന ഘോഷയാത്രയായിരുന്നു. ചതുർഥി ഘോഷയാത്രകൾ വരുന്നതും രാജ്യവ്യാപകമായി......
ആഘോഷിക്കപ്പെടുന്നതുമാണ് പിന്നീട് നാട് കണ്ടത്.1894 മുതൽ ഇന്ത്യൻ ജനതയെ കോർത്തിണക്കിക്കൊണ്ട് ഭാരതത്തിന്റ അങ്ങോളമിങ്ങോളം വിനായകചതുർത്ഥി ആഘോഷിക്കപ്പെട്ടു.......
1906ൽ ബെലാഗാവിയിൽ സംഘടിപ്പിക്കപ്പെട്ട ആഘോഷത്തിൽ ലോകമാന്യനെ അനുഗമിച്ചത് ഗംഗാധരോ ദേഷ് പാണ്ഡെയും ഗോവിന്ദരോ യലാഗിയുമാണ്.......
ദേശിയവാദികൾക്ക് പുത്തൻ ദിശാ ബോധം പകർന്നു കൊണ്ടാണ് ഓരോ ചതുർത്ഥിയും കടന്ന് പോയത്. ഭൂരിപക്ഷം വരുന്ന ഹിന്ദു ഉണർന്നു. പൂനാ നഗരിയിൽ ഹിന്ദുക്കളുടെ ജനസംഖ്യ വർദ്ധിച്ചു. അവർ......
സംഘടിച്ച് നൃത്തം ചെയ്ത് പൊതു ധാരയിലേക്ക് കുതിച്ചു കയറി. ബുദ്ധിജീവികൾക്കിടയിൽ നിന്ന്സ്വാതന്ത്ര്യപ്രക്ഷോഭം സാമാന്യ ജനങ്ങളുടേതായി. ശിവാജി മഹാരാജാവിന്റ ധീരോദാത്തമായ കഥകൾ......
സ്വാതന്ത്ര്യ സമരത്തിന് കരുത്ത് പകർന്നു. ചതുർത്ഥി ആഘോഷങ്ങൾ മനുഷ്യരെ വിഭജിപ്പിക്കും എന്ന് പറഞ്ഞവർ തന്നെ പിൽക്കാലത്ത് ചതുർത്ഥി ആഘോഷങ്ങൾക്ക് മുൻകൈ എടുത്തു.10 നാൾ നീണ്ട......ഘോഷങ്ങൾ എല്ലാം സ്വാതന്ത്ര്യസമരത്തെ കേന്ദ്രീകരിച്ചായിരുന്നു.1905ലെ സ്വദേശി പ്രസ്ഥാനത്തിന്റ സമയത്ത്ഉത്സവ മണ്ഡലകൾ വിദേശി ഉത്പന്ന ബഹിഷ്‌കരണ വേദി ആയി. അവിടെ അവതരിപ്പിച്ച ഓരോ കലാരൂപങ്ങളും സ്വാതന്ത്ര്യ സമര ആഹ്വാനങ്ങളായിരുന്നു. ഓരോ ആഘോഷങ്ങളും ദേശീയതയുടെ പ്രകടനങ്ങൾ ആയിരുന്നു.......
തങ്ങളുടെ ഇഷ്ടദേശീയ നേതാക്കളുടെ രൂപങ്ങൾ പോലും കൊണ്ടു വന്നു.1946വിനായക ചതുർതഥിയിലെ ഗണപതിക്ക് സുഭാഷ് ചന്ദ്രബോസിന്റ രൂപമായിരുന്നു. ഗണേശോത്സവം നൽകിയ കരുത്തിന്റയും ഭക്തിയുടെയും ആത്മബോധത്തിന്റയും ചിറകിലേറി ഭാരതം സ്വതന്ത്രയാകുന്ന കാഴ്ചയാണ് പിന്നീട്കണ്ടത്. ഇന്ന് സംഘടിത മതങ്ങളെ പ്രീണിപ്പെടുത്താൻ വേണ്ടി ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പോലും......
ഗണപതി കേവലം മിത്താണെന്നു ആക്ഷേപിക്കുമ്പോൾ, വിഘ്നേശ്വരനോടുള്ള അദമ്യമായ ഭക്തിയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യത്തിന്റഅടിത്തറ എന്ന് വിസ്മരിക്കരുത്.......
Read more at: https://janamtv.com/80735169/
https://www.lordayyappaswamy.in/