മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മോഹന്‍ലാല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ
മോഹന്‍ലാല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. ക്ഷേത്ര അധികൃതർക്കൊപ്പം ചിത്രങ്ങൾ എടുത്തതിന് ശേഷമാണ് മോഹൻലാൽ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. തെക്കേ നടയിൽ നിന്നും പുറത്തുവരുന്ന ലാലിന്റെ ചിത്രങ്ങൾ ഫാൻസ് പേജുകൾ ആഘോഷമാക്കുകയാണ് ‘നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിനായാണ് നടൻ തിരുവനന്തപുരത്തെത്തിയത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് മോഹൻലാൽ എത്തിയത്. ചിത്രം ‘നേരിന്റെ’ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ് .
Courtesy- Janam News