ശബരിമല മണ്ഡലകാലത്തിന് ഇന്ന് തുടക്കം വൈകിട്ട് അഞ്ചിന് നട തുറക്കും 30 000 പേര്‍ക്ക് ദര്‍ശന ബുക്കിങ് Sabarimala Mandala season begins today the temple doors will open at 5 PM with 30 000 people having booked for darshan
Sabarimala Mandala season begins today the temple doors will open at 5 PM with 30 000 people having booked for darshan
ശബരിമല മണ്ഡലകാലത്തിന് ഇന്ന് തുടക്കം; വൈകിട്ട് അഞ്ചിന് നട തുറക്കും, 30,000 പേര്‍ക്ക് ദര്‍ശന ബുക്കിങ്...
சபரிமலை மண்டலகாலத்திற்கு இன்று மாலை தொடங்கி 30,000 பேர் தரிசனம்
ಶಬರಿಮಲೆ ಮಂಡಲಕಾಲಕ್ಕೆ ಇಂದು ಸಂಜೆ ಸಂಜೆ 30 000 ಜನರಿಗೆ ದರ್ಶನ ಬುಕ್ಕಿಂಗ್
और पढ़ें एक वर्ष से अधिक आयु का 30 000 मिलियन ठीक है
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുക. ഇതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലത്തിന് ഔദ്യോഗിക തുടക്കമാകും. പുതിയ ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറം......
വൃശ്ചികപ്പുലരിയെ വരവേല്‍ക്കാന്‍ ശബരിമല ഒരുങ്ങി. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുക. തീര്‍ത്ഥാടനത്തിന്റെ ആദ്യദിവസം തന്നെ 30,000 ഭക്തരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉച്ചയ്‌ക്ക് 12 മണിക്ക് ശേഷമേ നിലയ്‌ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടൂ. മന്ത്രി കെ. മുരളീധരനും ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും അതിനിടെ, പുതിയ മേല്‍ശാന്തിയായി നിയുക്തനായ അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി അദ്ദേഹത്തെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
പുലര്‍ച്ചെ ആരംഭിച്ച കെട്ടുനിറ ചടങ്ങില്‍ ബന്ധുക്കളും സഹശാന്തിമാരും പങ്കെടുത്തു. ഒരു വര്‍ഷക്കാലം ശബരിമലയില്‍ ശാന്തിയായി അദ്ദേഹം സേവനമനുഷ്ഠിക്കും. പുതിയ ചുമതലയിലേക്കുള്ള യാത്രയ്‌ക്ക് പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകളും നടന്നു