നവരാത്രി വ്രത ദിവസങ്ങളിലെ നിവേദ്യങ്ങളും ഐതീഹ്യവും ആരാധനക്രമങ്ങളും

Navarathri Dasra mahanamavi Festival

നവരാത്രി വ്രത ദിവസങ്ങളിലെ നിവേദ്യങ്ങളും ഐതീഹ്യവും ആരാധനക്രമങ്ങളും

നവരാത്രി വ്രത ദിവസങ്ങളിലെ നിവേദ്യങ്ങളും ഐതീഹ്യവും ആരാധനക്രമങ്ങളും

കന്നി വെളുത്തപക്ഷത്തിലെ ദശമി - വിജയ ദശമി സരസ്വതിയായി ദേവിയെ ആരാധിക്കുന്നു.അന്ന് പൂജ വെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു. കലാകാരന്മാർ ഈ ദിവസം അരങ്ങേറ്റം കുറിക്കുന്നു.വിഷ്ണു ചക്രം കൊണ്ട് മഹാലക്ഷ്മി അനുഗ്രഹിച്ച ദിവസമാണ് വിജയദശമി എന്നാണ് ഐതിഹ്യം.

 നവരാത്രിയുടെ ഒൻപത് ദിവസങ്ങളിൽ ദുർഗാ ദേവിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു എന്നത് സുവിദിതമാണല്ലോ. ദേവതയെ ഓരോ ഭാവത്തിൽ ആരാധിക്കുമ്പോൾ ധ്യാനങ്ങളും. മന്ത്രങ്ങളും, മാത്രമല്ല അർപ്പിക്കേണ്ട നിവേദ്യങ്ങളും മാറും. ദേവതയും ഭക്തരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ രൂഢമൂലമാക്കുന്നതിന്, അഥവാ ഭക്തനെ ദേവതയോട് കൂടുതൽ അടുപ്പിക്കുന്നതിന് വലിയൊരു പങ്ക് നിവേദ്യം എന്ന സമർപ്പണം നിർവഹിക്കുന്നുണ്ട്. മൂർത്തിക്ക് സമര്പ്പിച്ച ശേഷമുള്ള നിവേദ്യം ഭക്തന് പ്രസാദമായി സ്വീകരിക്കും 

തനിക്കുള്ള സര്വ്വവും ഈശ്വരന്റേതാണന്നും എല്ലാം ദേവതക്ക് സമര്പ്പിക്കുന്നു എന്നുമുള്ള തത്വമാണ് നിവേദ്യ സമര്പ്പണത്തിന്റെ കാതൽ 

ഓരോ മൂർത്തിയുടെയും താല്പര്യമനുസരിച്ച് നിവേദ്യ സമര്പ്പണം വ്യത്യസ്തമായിരിക്കും. ദേവതയുടെ ഭാവം മാറുമ്പോൾ പോലും നേദ്യത്തിന്റെ സ്വഭാവം മാറും. മൂർത്തിക്ക് ഇഷ്ടമുള്ള......

Read more at: https://janamtv.com/80923641/നേദ്യങ്ങളായിരിക്കും അതാത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്. അതുപോലെ തന്നെയാണ് ആചരണ സമയത്തും. പ്രധാനമായും നവരാത്രിയിലാണ് ഇങ്ങിനെ നേദ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുക. ശാരദീയ നവരാത്രിയിൽ ദുർഗ്ഗാ ദേവിയെ നവ ദുർഗ്ഗാ ഭാവത്തിൽ ആരാധിക്കുന്നു . ഓരോ ദിവസവും ഓരോ ഭാവത്തിലായിരിക്കും പരമേശ്വരിയുടെ ആരാധന  പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ തൃതീയം ചന്ദ്രഖണ്ഡേതി കൂശ്മാണ്ഡേതി ചതുർത്ഥകം പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാർത്യായനീതി ച സപ്തമം കാളരാത്രീതി മഹാഗൗരീതി ചാഷ്ടമം നവമം സിദ്ധിദാ പ്രോക്താ നവദുർഗ്ഗാ: പ്രകീർത്തിതാഃ: എന്നാണ് ദേവീ ഭാഗവതം പറയുന്നത്. അതിനനനുസരിച്ച് നേദ്യവും വ്യത്യാസപ്പെടും ഈ ദേവതകൾക്കുള്ള വ്യത്യസ്ത നേദ്യങ്ങൾ താഴെപ്പറയുന്നു. ഒന്നാം ദിവസം ശൈലപുത്രി – തൃമധുരം, രണ്ടാം ദിവസം ബ്രഹ്മചാരിണി – കടല പുഴുങ്ങിയത്, മൂന്നാം ദിവസം ചന്ദ്രഖണ്ഡ – നെയ് പായസം, നാലാം ദിവസം കൂശ്മാണ്ഡ – കടും പായസം, അഞ്ചാം ദിവസം സ്കന്ദമാത – പഞ്ചാമൃതം, ആറാം ദിവസം കാത്യായനി – പിഴിഞ്ഞ് പയസം ഏഴാം ദിവസം കാളരാത്രി – അരവണ പ്പായസം, എട്ടാം ദിവസം മഹാഗൗരി – കൂട്ടുപായസം, ഒൻപതാം ദിവസം സിദ്ധിദാത്രി – പാൽപ്പായസം /ദേവതക്ക് നിവേദ്യം സമര്പ്പിക്കുന്ന സമയത്ത് ക്ഷേത്രങ്ങളിൽ ഭക്തര്ക്ക് ദര്ശനം അനുവദിക്കില്ല. നവരാത്രി ദിവസങ്ങളിൽ ഓരോ ദേവതക്കും അതാത് നിവേദ്യങ്ങൾ സമർപ്പിക്കുന്നത് ശ്രെയസ്കരമാണ് (കേരളത്തിലെ ശാക്തേയ ഉപാസകർക്കിടയിൽ നിലനിൽക്കുന്ന ഒരു രീതിയിലെ നിവേദ്യക്രമം ആണിത്. ഇതിൽ നിന്ന് വ്യത്യസ്തമായ മറ്റു നിവേദ്യ ക്രമങ്ങളും നിലവിലുണ്ട്.)......

 
ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങൾ ആണ് ഏറ്റവും വിശേഷം.

ഇവ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളിൽ അറിയപ്പെടുന്നു

. പ്രധാനമായും സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. സ്ത്രീ ശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊർവരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളിൽ പ്രപഞ്ചനാഥയായ ആദിശക്തിയെ ആരാധിക്കുന്ന ദിവസങ്ങൾ എന്ന നിലയിൽ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്.

ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. കേരളത്തിൽ മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ ജഗദീശ്വരിയായ ആദിപരാശക്തിയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന് പറയാം.

പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തിൽ പൂജവെപ്പ്, മഹാസരസ്വതി പൂജ അഥവാ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ. ചിലർ നവരാത്രി നാളുകളിൽ വ്രതം അനുഷ്ഠിക്കുന്നു. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് സങ്കല്പം. നവരാത്രിയിൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് ഐശ്വര്യവും ആഗ്രഹപൂർത്തിയും ദുഃഖമോചനവും കാര്യവിജയവും മരണാനന്തരം മോക്ഷവും ഫലം എന്ന് വിശ്വാസം

. ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും, സമ്പത്തും സമൃദ്ധിയും, ദുരിതനാശവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു രീതിയിൽ ശക്തിസ്വരൂപിണിയായ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു.

ഇത് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി(കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒൻപത് ദിവസങ്ങളിലായി ആരാധിക്കുന്നു. ചിലർ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിവരെയും ആരാധിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ദേവി ക്ഷേത്രങ്ങളിലും വിദ്യാരംഭം, ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതിപൂജ, ലളിത സഹസ്രനാമ പാരായണം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു


ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി
 
നവരാത്രിയുടെ ഏറ്റവും പ്രധാനപെട്ട മൂന്ന് ദിവസങ്ങൾ. നവരാത്രിയുടെ എട്ടാം ദിവസമാണ് ദുർഗ്ഗാഷ്ടമി, ഒൻപതാം ദിവസമായ മഹാനവമി, പത്താം ദിവസം വിജയ ദശമി എന്ന പേരിൽ അറിയപ്പെടുന്നു.
ദുർഗ്ഗാഷ്ടമി (പൂജവെപ്പ്, ദുർഗ്ഗാ പൂജ)
 
നവരാത്രിയിലെ ദുർഗ്ഗയ്ക്കായി സമർപ്പിതമായ ദിവസം. മഹിഷാസുര നിഗ്രഹത്തിനായി ഭഗവതി അവതരിച്ച ദിവസം. ആദിപരാശക്തിയെ ദുഃഖനാശിനിയായ ദുർഗ്ഗാ ഭഗവതിയായി ദുർഗ്ഗാഷ്ടമി ദിവസം ആരാധിക്കുന്നു. സകലതും ഭഗവതിക്ക് കാണിക്ക വെക്കുന്ന ദിനം. അന്ന് നടത്തുന്ന ദേവി പൂജകൾ, പ്രാർത്ഥനകൾ തുടങ്ങിയവ ഭയങ്ങളും ദുഃഖങ്ങളും ആപത്തുകളും അകറ്റും എന്നാണ് വിശ്വാസം. ദുർഗാഷ്ടമി നാളിൽ വൈകുന്നേരം തൊഴിലാളികൾ പണിയായുധങ്ങളും, എഴുത്തുകാരും ഉദ്യോഗസ്ഥരും പേനയും, കുട്ടികൾ പാഠപുസ്തകങ്ങളും ഭഗവതിയ്ക്ക് മുൻപിൽ സമർപ്പിക്കണം എന്നാണ് വിശ്വാസം.

അതിനാൽ ഈ ദിവസത്തിന് "ആയുധപൂജ അല്ലെങ്കിൽ പൂജവെപ്പ്“ എന്ന പേര് ലഭിച്ചു. ഭഗവതി ക്ഷേത്രങ്ങളിൽ വിശേഷ ദിവസം.സർവതിൻറെയും കാരണഭൂതയായ ജഗദീശ്വരിയുടെ മുൻപിൽ എല്ലാം സമർപ്പിച്ച് വിനീതനായി വീണ്ടും അമ്മയുടെ അനുഗ്രഹത്തോടെ ജീവിത വിജയത്തിനായി പുതുതായി എല്ലാം തുടങ്ങുന്നു എന്ന് വിശ്വാസം.
മഹാനവമി (ഭഗവതി പൂജ)
 
പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. പ്രാർഥനകളും പൂജകളും ക്ഷേത്ര ദർശനവും നടത്താൻ വിശേഷപ്പെട്ട ദിവസം. പരാശക്തിയെ ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി സങ്കല്പത്തിൽ ആരാധിക്കുവാൻ ആളുകൾ തെരെഞ്ഞെടുക്കുന്ന ദിവസം. അന്നത്തെ ഭഗവതി പൂജ ഐശ്വര്യവും ദുഃഖമോചനവും പ്രദാനം ചെയ്യുന്നതും ഏറ്റവും പുണ്യകരവും കൂടിയാണ് എന്നാണ് വിശ്വാസം.

അന്ന് ദേവി സ്തുതികൾ ജപിക്കുന്നതും വെറുതേ കേൾക്കുന്നത് പോലും വിശേഷമാണ് എന്നാണ് വിശ്വാസം. ദേവി മാഹാത്മ്യം, ലളിത സഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവയുടെ ജപത്തിന് വിശേഷ ദിവസം. ഈ ദിവസം രാത്രി കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം നടക്കുന്നു.
വിജയദശമി (പൂജ എടുപ്പ്, വിദ്യാരംഭം, മഹാസരസ്വതി പൂജ)


 
കന്നി വെളുത്ത പക്ഷത്തിലെ ദശമി-നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. പരാശക്തിയുടെ വിജയ സൂചകമായ ഈ ദിനം വിശ്വാസികൾ അതിപ്രധാനമായി കരുതുന്നു. അന്ന് പ്രഭാതത്തിൽ പൂജവെച്ച പുസ്തകങ്ങളും തൊഴിൽ വസ്തുക്കളും ഭഗവതിയുടെ പ്രസാദമായി സങ്കൽപ്പിച്ചു തിരികെ എടുക്കുന്നു.

വിദ്യയ്ക്കും ഐശ്വര്യത്തിനും സർവ വിജയത്തിനും വേണ്ടി വിശേഷാൽ പ്രാർത്ഥനകൾ, പൂജകൾ എന്നിവ നടത്തുന്നു. കേരളത്തിൽ അന്ന് പ്രഭാതത്തിൽ മഹാസരസ്വതി പൂജ, കുട്ടികളുടെ വിദ്യാരംഭം എന്നിവ നടക്കുന്നു. ദേവി ക്ഷേത്രങ്ങളിൽ ഭഗവതിയെ അന്ന് മഹാസരസ്വതിയായി അണിയിച്ചൊരുക്കി ആരാധിക്കുന്നു. വിശ്വാസികൾ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതും അന്ന് തന്നെ.
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ
സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്. വിദ്യാരംഭം മുതലായ ശുഭ കർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു. പരാശക്തിയെ അന്ന് മഹാസരസ്വതിയായി, മഹിഷാസുര മർദിനിയായി, സിദ്ധിദാത്രിയായി ആരാധിക്കുന്നു.


കേരളത്തിൽ

കേരളത്തിൽ ഭഗവതി ക്ഷേത്രങ്ങളിൽ ഇത് വിശേഷ ദിവസങ്ങളാണ്. പൂജവെപ്പും വിദ്യാരംഭവും ഇതോട് അനുബന്ധിച്ചു നടക്കുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ടിക്കപ്പെട്ട നാല് അംബികാലയങ്ങളിൽ ഒന്നായ പാലക്കാട് കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏകവുമായ ആഘോഷമാണ് നവരാത്രി ഉത്സവം. ആയിരക്കണക്കിന് ആളുകളാണ് നവരാത്രി ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. വിദ്യാഭ്യാസ ഉയർച്ച, ഐശ്വര്യം, ആഗ്രഹസാഫല്യം എന്നിവയ്ക്ക് ഇവിടുത്തെ നവരാത്രി ദർശനം ഏറ്റവും ഉത്തമം ആണെന്ന് വിശ്വാസമുണ്ട്.

കോട്ടയത്തെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളത്തെ ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം ജില്ലയിലെ ആലുവ ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ഭദ്രകാളി ക്ഷേത്രം നവരാത്രി ആരംഭം മുതൽ വിജയദശമി വരെ എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ ഉണ്ടാകും,ആവണംകോട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം തുടങ്ങിയ സരസ്വതി പ്രധാനമായ ക്ഷേത്രങ്ങളിൽ വിദ്യാരംഭം അതിപ്രധാനമാണ്.

ഇവിടങ്ങളിൽ നവരാത്രി കാലത്ത് വൻ ഭക്തജനതിരക്ക് അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ആഘോഷം അതി വിപുലമാണ്. സരസ്വതി സാന്നിധ്യമുള്ള തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം,  കിളിമാനൂര്‍ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, മലപ്പുറം കാടാമ്പുഴ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കണ്ണൂരിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കോഴിക്കോട് വളയനാട് ഭഗവതി ക്ഷേത്രം, ശ്രീ അഴകൊടി ദേവിക്ഷേത്രം, മാവേലിക്കര ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, തട്ടാരമ്പലം സരസ്വതി ക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, ഇടുക്കി പെരുവന്താനം വള്ളിയാംകാവ് ദേവി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം തുടങ്ങി കേരളത്തിൽ പ്രസിദ്ധമായ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഭഗവതി ക്ഷേത്രം നവരാത്രി ദിനങ്ങളിലെ ദശഭാവചാർത്തിനു പ്രസിദ്ധമാണ്.

 

നവരാത്രി വ്രത ദിവസങ്ങളിലെ നിവേദ്യങ്ങളും ഐതീഹ്യവും ആരാധനക്രമങ്ങളും

Navarathri Dasra mahanamavi Festival