ശബരിമലയിലെ ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് പടിപൂജ
Padipooja At Sabarimala Temple
ശബരിമല: പവിത്രം…ധന്യം…പടിപൂജ......
ശബരിമലയിലെ ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് പടിപൂജ. ഏറ്റവും ചെലവേറിയതും. പതിനെട്ടു പടികള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനെക്കുറിച്ച് രണ്ട് സങ്കല്പങ്ങളുണ്ട്. അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ പ്രതീകമാണ് പതിനെട്ടു പടികളെന്നും അതല്ല പതിനെട്ടു ശാസ്ത്രങ്ങളെയാണ് കുറിക്കുന്നതെന്നും പറയപ്പെടുന്നു. പതിനെട്ടാംപടി കയറാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്. വ്രതശുദ്ധിയും പാലിക്കണം. മണ്ഡലം മകരവിളക്ക് തീര്‍ഥാടനകാലത്ത് പടിപൂജ ഉണ്ടായിരിക്കയില്ല. മകരവിളക്കു കഴിഞ്ഞുള്ള. ദിവസങ്ങളിലും ഉത്സവമാസ പൂജകളിലും, ഓണം, വിഷു തുടങ്ങിയ വിശേഷങ്ങള്‍ക്കും ക്ഷേത്രനട തുറന്നിരിക്കുന്ന അവസരങ്ങളിലുമാണ് പടിപൂജ നടക്കുക.
സന്ധ്യാദീപാരാധന കഴിഞ്ഞാല്‍ ക്ഷേത്രതന്ത്രിയുടെ കാര്‍മികത്വത്തില്‍ ഓരോ പടിയിലും വിളക്കും പൂജാനിവേദ്യങ്ങളുമര്‍പ്പിച്ച്. മന്ത്രങ്ങളുരുക്കഴിച്ചാണ് പൂജ നടത്തുന്നത്. പടിപൂജ ദര്‍ശിക്കുന്നത് സുകൃതമായി ഭക്തര്‍ കരുതുന്നു. പതിനെട്ടു പടികളിലും ഒരുക്കുകള്‍ വയ്‌ക്കും.
മുപ്പതു നിലവിളക്കുകള്‍, പതിനെട്ടു നാളികേരങ്ങള്‍, പതിനെട്ടു കലശങ്ങള്‍ പതിനെട്ടു പുഷ്പങ്ങള്‍, എന്നിവയൊക്കെ പടിപൂജയില്‍. ഉപയോഗിക്കുന്നു. നിലവിളക്ക്, പുഷ്പങ്ങള്‍, കര്‍പ്പൂരദീപം, സുഗന്ധധൂപങ്ങള്‍, പൂമാലകള്‍, കലശം, പാട്ട് മുതലായവ പതിനെട്ട് പടികളിലും സമര്‍പ്പിച്ച് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ഇത് നടക്കുക......